കാരുണ്യത്തിന് കാത്തുനില്‍ക്കാതെ ജിഷ്ണു മടങ്ങി
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വരന്തരപ്പിള്ളി സ്വദേശിയായ യുവാവിനു വേണ്ടിയുള്ള ധനസമാഹരണം ആരംഭിക്കുന്നതിനിടെയാണ് കാരുണ്യത്തിന് കാത്തുനില്‍ക്കാതെ യുവാവ് യാത്രയായത്. വേപ്പൂര്‍ സ്വദേശി ഇരുപ്പത്താനി സുരേന്ദ്രന്‍ മകന്‍ 25 വയസ്സുള്ള ജിഷ്ണുവാണ് മരിച്ചത്. സെപ്റ്റംബര്‍ 17 നാണ് ജിഷ്ണുവിന് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇരു വൃക്കകളും തകരാറിലായതിനെതുടര്‍ന്ന് ദിവസവും ഡയാലിസിസ് നടത്തിയായിരുന്നു മുന്നോട്ടു പോയിരുന്നത്. തുടര്‍ചികിത്സ നടത്താന്‍ സാധിക്കാതെ ക്ലേശിച്ച കുടുംബത്തെ സഹായിക്കുന്നതിന് അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവും നാട്ടുകാരും ചേര്‍ന്ന് …