മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ മിന്നല്‍ ചുഴലി കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയത് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം
ഏകദേശം പതിനായിരത്തോളം വാഴകള്‍ മേഖലയില്‍ ഒടിഞ്ഞുനശിച്ചതായാണ് അനൗദ്യേഗിക കണക്കുകള്‍. വെള്ളിക്കുളങ്ങര, കോപ്ലിപ്പാടം, കൊടുങ്ങ, മോനൊടി, കടമ്പോട്, നീരാട്ടുകുഴി,പോത്തന്‍ചിറ, അമ്പനോളി എന്നിവിടങ്ങളിലാണ് കാറ്റില്‍ നാശം ഉണ്ടായത്. ഇതില്‍ കൊടുങ്ങ, കോപ്ലിപ്പാടം, നീരാട്ടുകുഴി പ്രദേശങ്ങളില്‍ മാത്രം അയ്യായിരത്തിലേറെ വാഴകള്‍ നശിച്ചു. ജാതികൃഷിക്കും കാറ്റ് കനത്ത നാശം വിതച്ചു. കൊടുങ്ങ, കോപ്ലിപ്പാടം പ്രദശേങ്ങളിലാണ് ജാതി മരങ്ങള്‍ കടപുഴകി വീണിട്ടിട്ടുള്ളത്. റബര്‍, കവുങ്ങ്. തെങ്ങ് എന്നീ കാര്‍ഷിക വിളള്‍ക്കും നാശം നേരിട്ടു. കാറ്റില്‍ നാശം നേരിട്ട കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, സമീപത്തെ …