നന്ദിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ സമര്‍പ്പണവും നവീകരണ കലശവും ബുധനാഴ്ച മുതല്‍ ഫെബ്രുവരി 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. അന്നേദിവസം വൈകീട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക പരിപാടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.വി. രഘുനാഥ് അധ്യക്ഷത വഹിക്കും. ബുധനാഴ്ച മുതല്‍ ഫെബ്രുവരി അഞ്ച് വരെയുള്ള എല്ലാ ദിവസവും വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടികളില്‍ സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, സിനി ആര്‍ട്ടിസ്റ്റ് ശ്രിയ ചന്ദ്രന്‍, പെരുവനം കുട്ടന്‍മാരാര്‍, മുന്‍ വിദ്യാഭ്യാസ …


















