മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി ടൗണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ രണ്ടാഴ്ചയിലേറെയായി കുടിവെള്ളം എത്തുന്നില്ലെന്ന് പരാതി
ഇതുമൂലം കുടുംബങ്ങളും ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും ദുരിതത്തിലാണ്. വാഹനങ്ങളില്‍ കൊണ്ടുവരുന്ന വെള്ളം വില കൊടുത്തുവാങ്ങിയാണ് പലകുടുംബങ്ങളും ഉപയോഗിക്കുന്നത്. (വിഒ) അന്നാംപാടം കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഈ ഭാഗത്തേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് പദ്ധതിയുടെ പമ്പ് ഹൗസിലുള്ള മോട്ടോര്‍ തകരാറിലായതോടെയാണ് കുടിവെള്ള വിതരണം അവതാളത്തിലായത്. മോട്ടോര്‍ അറ്റകുറ്റപണി നടത്തി പുനസ്ഥാപിച്ച് പമ്പിങ് പുനരാരംഭിച്ചിട്ടും കോടാലി ടൗണേേിലക്ക് വെള്ളം എത്തിയില്ല. വിതരണ പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് ഇതിനു കാരണം.െൈ പപ്പുവെള്ളം കിട്ടാതായതോടെ ആയിരം ലിറ്ററിന് നാനൂറു രൂപ …