nctv news pudukkad

Author name: nctv news

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണം; കൊടകരയിൽ ഒത്തുകൂടി ആവശ്യമുയർത്തി സർവീസ് പെൻഷനേഴ്സ് യൂണിയൻ!

അഞ്ചു വര്‍ഷം കൂടുമ്പോള്‍ പെന്‍ഷന്‍ പരിഷ്‌കരിക്കുന്ന കീഴ്‌വഴക്കമുള്ള കേരളത്തില്‍ 2024 ജൂലൈ പ്രാബല്യത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ശിവദാസന്‍ അധ്യക്ഷനായി. നവാഗതരായ പെന്‍ഷന്‍കാര്‍ക്ക് സ്വീകരണവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും നല്‍കി. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്‍, ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍, സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍, കെ.ഒ.

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണം; കൊടകരയിൽ ഒത്തുകൂടി ആവശ്യമുയർത്തി സർവീസ് പെൻഷനേഴ്സ് യൂണിയൻ! Read More »

എന്‍സിടിവി ഇംപാക്ട്: ഒടുവില്‍ കോന്തിപുലത്തെ താല്‍ക്കാലിക തടയണ പൊളിച്ചുനീക്കി; പറപ്പൂക്കരയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു

എന്‍സിടിവി ഇംപാക്ട്. കെ.എല്‍.ഡി.സി. കനാലിന് കുറുകെ കോന്തിപുലത്ത് നിര്‍മ്മിച്ച താല്‍ക്കാലിക തടയണ പൊളിച്ചുനീക്കാത്തതു മൂലം പറപ്പൂക്കര പഞ്ചായത്തില്‍ രൂപപ്പെട്ട കനത്ത വെള്ളപ്പൊക്ക ഭീഷണിക്ക് ഒടുവില്‍ പരിഹാരമായി. തടയണ നീക്കാന്‍ വൈകുന്നതിനെതിരെ നാട്ടുകാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ‘എന്‍.സി.ടി.വി’ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്താ ഇടപെടലിന് പിന്നാലെയാണ് ഇപ്പോള്‍ തടയണ പൊളിച്ചുനീക്കാനുള്ള നടപടികള്‍ക്ക് തുടക്കമായത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി എല്ലാ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ താല്‍ക്കാലിക തടയണ നിര്‍മ്മിക്കാറുള്ളത്. കൃഷി കഴിഞ്ഞ് ഏപ്രില്‍

എന്‍സിടിവി ഇംപാക്ട്: ഒടുവില്‍ കോന്തിപുലത്തെ താല്‍ക്കാലിക തടയണ പൊളിച്ചുനീക്കി; പറപ്പൂക്കരയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു Read More »

ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; ആമ്പല്ലൂരിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി

ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. അടിപ്പാത നിര്‍മാണം നടക്കുന്ന ആമ്പല്ലൂര്‍ മുതല്‍ നന്തിക്കര വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മഴ പെയ്ത് സര്‍വീസ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങളുടെ യാത്ര മന്ദഗതിയിലായി. അര മണിക്കൂറോളം എടുത്താണ് പുതുക്കാട് നിന്നും ആമ്പല്ലൂര്‍ അടിപ്പാത കടന്ന് വാഹനങ്ങള്‍ കടന്നു പോകുന്നത്. ഇതേ വാഹനങ്ങള്‍ ടോള്‍പ്ലാസയിലും ഏറെ നേരം കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. 2 ദിവസത്തെ അവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ ദേശീയപാതയില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണവും കൂടുതലായിരുന്നു. ഗതാഗതക്കുരുക്കായതോടെ ദേശീയപാതയിലുടനീളം

ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; ആമ്പല്ലൂരിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി Read More »

ഹാസ്യവേദികളിൽ നിന്ന് ദേശീയ പുരസ്കാര തിളക്കം വരെ; സലിം കുമാർ ഇനി ഓർമ്മകളുടെ വെള്ളിത്തിരയിൽ

മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പ്രിയതാരം സലിം കുമാർ വിടവാങ്ങി. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43-നായിരുന്നു അന്ത്യം. അവശതകളെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. സാംസ്‌കാരിക കേരളം ഇന്ന് പ്രിയനടന് അവസാനമായി വിടയേകും. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും ബന്ധുക്കൾക്ക് വിട്ടുനൽകിയ ഭൗതികശരീരം പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പൊതുജനങ്ങൾക്ക് പ്രിയതാരത്തെ

ഹാസ്യവേദികളിൽ നിന്ന് ദേശീയ പുരസ്കാര തിളക്കം വരെ; സലിം കുമാർ ഇനി ഓർമ്മകളുടെ വെള്ളിത്തിരയിൽ Read More »

മണ്ണംപേട്ടയിൽ ശക്തമായ മഴയിൽ വീട്ടുമതിൽ അഞ്ചടി താഴ്ചയിലേക്ക് പതിച്ചു

ശക്തമായ മഴയില്‍ മണ്ണംപേട്ട പൂക്കോടില്‍ വീട്ടുമതില്‍ ഇടിഞ്ഞുവീണു. പൂക്കോട് നെടുമാത്തുമ്മല്‍ ശ്രീകാന്തിന്റെ വീടിന്റെ പുറകുവശത്തെ മതിലാണ് ഇടിഞ്ഞത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. മൂന്ന് മാസം മുന്‍പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് മതിലാണ് തകര്‍ന്നുവീണത്. 50 മീറ്ററിലേറെ നീളത്തിലുള്ള മതില്‍ അഞ്ചടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞതാണ് മതില്‍ തകരാന്‍ കാരണമെന്ന് കരുതുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.

മണ്ണംപേട്ടയിൽ ശക്തമായ മഴയിൽ വീട്ടുമതിൽ അഞ്ചടി താഴ്ചയിലേക്ക് പതിച്ചു Read More »

കനത്ത മഴയില്‍ ചെങ്ങാലൂര്‍ മറവാഞ്ചേരിയില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാഴ്ന്നു

കനത്ത മഴയില്‍ ചെങ്ങാലൂരില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ചെങ്ങാലൂര്‍ മറവാഞ്ചേരി പൊന്‍മണിശ്ശേരി അന്തോണിയുടെ വീട്ടുകിണറാണ് വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. അന്തോണിയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ പെട്ടെന്ന് വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴുകയായിരുന്നു. കിണറിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ മോട്ടോറും പൈപ്പുകളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഇതോടൊപ്പം കിണറ്റിനുള്ളിലേക്ക് പതിച്ചു. വലിയ അളവില്‍ മണ്ണും അവശിഷ്ടങ്ങളും വീണതിനെ തുടര്‍ന്ന് മോട്ടോര്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായ നിലയിലാണ്. വീട്ടിലെ ഏക കുടിവെള്ള സ്രോതസ്സാണ് മഴക്കെടുതിയില്‍ തകര്‍ന്നിരിക്കുന്നത്. സംഭവമറിഞ്ഞ് പഞ്ചായത്ത് അംഗം ജോയ്

കനത്ത മഴയില്‍ ചെങ്ങാലൂര്‍ മറവാഞ്ചേരിയില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാഴ്ന്നു Read More »

NCTV NEWS- PUDUKAD NEWS

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി മരിച്ചു

പുലക്കാട്ടുകര പടിഞ്ഞാറേ പുരക്കല്‍ വീട്ടില്‍ 33 വയസുള്ള രേഷ് ബാബുവാണ് മരിച്ചത്. യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ ബുധനാഴ്ചയാണ് മരിച്ചത്. യുവാവിനെ മര്‍ദിച്ചതാണ് മരണകാരണമെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. യുവാവ് മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.മേയ് 16ന് മോഷണകുറ്റത്തിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് രേഷ് ബാബുവിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ഇക്കഴിഞ്ഞ 26ന് രേഷ് ബാബുവിനെ അബോധാവാസ്ഥിയല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി മരിച്ചു Read More »

11 കേസുകളിലെ പ്രതിയായ നെല്ലായി സ്വദേശി മഹേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു!

നിരവധി ക്രിമിനല്‍ക്കേസിലെ കേസിലെ പ്രതിയെ കാപ്പചുമത്തി 6 മാസത്തേക്ക് ജയിലാക്കി. നെല്ലായി ആലത്തൂര്‍ കോശ്ശേരി വീട്ടില്‍ മഹേഷിനെയാണ് തൃശ്ശൂര്‍ റൂറല്‍ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി. തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ നൽകിയ ശുപാര്‍ശയില്‍ ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രനാണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മഹേഷ് കൊടകര, ആളൂര്‍, വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷനുകളിലായി മൂന്ന് വധശ്രമ കേസും മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന

11 കേസുകളിലെ പ്രതിയായ നെല്ലായി സ്വദേശി മഹേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു! Read More »

മലപ്പുറം കോഹിനൂരിൽ അപകടം; തൃശൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു

മലപ്പുറം തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ റോഡപകടത്തിൽ തൃശ്ശൂർ സ്വദേശികളായ ദമ്പതികൾ അടക്കം മൂന്നു പേർ മരിച്ചു. കുന്നംകുളം പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന, അമ്മാവന്റെ മകൾ ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ, നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. മൂന്നു പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

മലപ്പുറം കോഹിനൂരിൽ അപകടം; തൃശൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു Read More »

തിരുവനന്തപുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 28-കാരൻ നിതിന് വിട നൽകി ജന്മനാട്

തിരുവന്തപുരത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ചെങ്ങാലൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ശാന്തിനഗര്‍ എസ്എന്‍പുരം മേലേവീട്ടില്‍ പീതാംബരന്റെ മകന്‍ നിതിനാണ് മരിച്ചത്. 28 വയസായിരുന്നു. തിരുവനന്തപുരം നന്തന്‍കോട് നളന്ദ നഗറിലെ വാടകവീട്ടിലാണ് നിതിന്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഇദ്ദേഹത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴെ വീണ നിലയില്‍ കണ്ടത്. പിഎംജിയിലുള്ള ബിഎസ്എന്‍എല്‍ ഓഫീസ് കാന്റീനിലെ ജീവനക്കാരനാണ് നിതിന്‍. സൃഹൃത്താണ് അപകടവിവരം മറ്റുള്ളവരെ അറിയിച്ചത്. നിതിന്‍ വീഴുന്നതിനു മുന്‍പ് നിതിന്റെ മുഖത്ത് മുറിവും ചോരപ്പാടുകളും

തിരുവനന്തപുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 28-കാരൻ നിതിന് വിട നൽകി ജന്മനാട് Read More »

കൊടകരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ മേൽക്കൂരയിൽ നിന്ന് വെള്ളം തെറിക്കുന്നതായി പരാതി

കൊടകര ജി.എല്‍.പി സ്‌കൂളിനു മുന്‍വശത്ത് ചാലക്കുടി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്ന യാത്രക്കാരുടെ ദേഹത്തേക്ക് മേല്‍ക്കൂരയില്‍ മഴവെള്ളം തെറിക്കുന്നതായി പരാതി. ബസ് കത്തിരിപ്പു കേന്ദ്രത്തിന്റെ ഷീറ്റുമേഞ്ഞ മേല്‍ക്കൂരയിലെ മഴവെള്ളം താഴേക്ക് ഒഴുക്കികളയാനായി സ്ഥാപിച്ചിട്ടുള്ള പി.വി.സി പാത്തിയില്‍ നിന്നാണ് യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നത്. പാത്തിയില്‍ ഇലകളും മറ്റും നിറഞ്ഞുകിടക്കുന്നതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം കവിഞ്ഞൊഴുകി ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ യാത്രക്കാരുടെ ദേഹത്തേക്ക് ചിതറി വീഴുകയാണ്. പാത്തി വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുക്കി കളഞ്ഞ് യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍

കൊടകരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ മേൽക്കൂരയിൽ നിന്ന് വെള്ളം തെറിക്കുന്നതായി പരാതി Read More »

വ്യാഴാഴ്ചയോടെ കേരളത്തിൽ കാലവർഷം എത്തും, കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം!

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം വ്യാഴാഴ്ചയോടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യത. അതോടൊപ്പം തെക്കുപടിഞ്ഞാറന്‍ തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ജൂണ്‍ 7

വ്യാഴാഴ്ചയോടെ കേരളത്തിൽ കാലവർഷം എത്തും, കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം! Read More »

അളഗപ്പനഗറിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അളഗപ്പനഗറിൽ സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വരന്തരപ്പിള്ളി വേലൂപ്പാടം കിണർ സ്വദേശി കരിയത്താൻ വീട്ടിൽ വേലായുധൻ്റെ മകൻ അഭിജിത്താണ് മരിച്ചത്. 26 വയസായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ചൊവ്വാഴ്‌ച രാത്രിയിലാണ് മരിച്ചത്. ഞായറാഴ്ച അർദ്ധരാത്രിയിലായിരുന്നു അപകടം. കല്ലൂർ പാടം വഴിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് അളഗപ്പ പാർക്കിൻ്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: അംബിക,

അളഗപ്പനഗറിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

മറ്റത്തൂരിൽ ജലക്ഷാമം രൂക്ഷം; പള്ളംമുറിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിച്ച് കോൺഗ്രസ്

മറ്റത്തൂർ പഞ്ചായത്തിലെ പള്ളംമുറി പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ കിണറുകൾ വറ്റിവരണ്ട് ജനങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ, പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിച്ച് കോൺഗ്രസ് പ്രവർത്തകർ മാതൃകയായി. മറ്റത്തൂർ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ ഉൾപ്പെടുന്ന മറ്റത്തൂർ പള്ളംമുറിയിലാണ് കുടിവെള്ള ക്ഷാമം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നത്. ചേരാക്കൽ കോതങ്ങൾക്ക് കാരണവർ ക്ഷേത്രത്തിന് പരിസരത്തുള്ള ഭൂരിഭാഗം വീടുകളിലും കിണറുകൾ പൂർണ്ണമായും വറ്റിയ നിലയിലാണ്. നിത്യോപയോഗത്തിന് പോലും വെള്ളമില്ലാതെ ജനങ്ങൾ വലഞ്ഞതോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്ത് നേരിട്ടെത്തി സഹായഹസ്തം നീട്ടിയത്. പ്രദേശത്തെ

മറ്റത്തൂരിൽ ജലക്ഷാമം രൂക്ഷം; പള്ളംമുറിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിച്ച് കോൺഗ്രസ് Read More »

മിൽമ ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ പുതിയ നിരക്ക്, ഹോട്ടൽ ഭക്ഷണത്തിനും വില കൂടിയേക്കും

അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് മുതൽ മിൽമ ഉൽപന്നങ്ങൾക്ക് വില കൂടും. പുതുക്കിയ നിരക്ക് പ്രകാരം പാൽ ലിറ്ററിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വർധിക്കുന്നത്. നെയ്യ് ഉൾപ്പെടെയുള്ള മറ്റ് മിൽമ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില കൂടിയേക്കുമെന്നാണ് സൂചന. പുതിയ പാക്കറ്റുകൾ വിപണിയിൽ എത്തുന്നതുവരെ പഴയ വില പ്രിന്റ് ചെയ്ത കവറുകളിലായിരിക്കും പാൽ ലഭ്യമാകുക. കർഷകരുടെ നിരന്തരമായ ആവശ്യവും കാലിത്തീറ്റ വിലവർധനവും പരിഗണിച്ചാണ് വില കൂട്ടാൻ തീരുമാനിച്ചതെന്ന് മിൽമ അധികൃതർ

മിൽമ ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ പുതിയ നിരക്ക്, ഹോട്ടൽ ഭക്ഷണത്തിനും വില കൂടിയേക്കും Read More »

പാലാഴി ശ്രീരാമകൃഷ്ണാശ്രമത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പാലാഴി ശ്രീരാമകൃഷ്ണാശ്രമം സേവ സമിതി. മഠാധിപതി സ്വാമി ശാന്താനന്ദ സരസ്വതി കുട്ടികളെ അനുമോദിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. എഴുത്തുകാരന്‍ കുന്നം വിഷ്ണു, സി. ചന്ദ്രശേഖരന്‍, കൗസല്യ ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാലാഴി ശ്രീരാമകൃഷ്ണാശ്രമത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു Read More »

ഇന്ധനവില വർദ്ധനവിനെതിരെ മറ്റത്തൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോണ്‍ വട്ടക്കാവില്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ എം. കുമാര്‍, ഷാഫി കല്ലൂപറമ്പില്‍, സി.എച്ച്. സാദത്ത്, കെ.എ. ഹനീഫ. ശ്രീജ, സിബി പൗലോസ്, സിജി രാജേഷ്, പ്രതിഷ് പണ്ടാരത്തില്‍, ജിജു കീറ്റിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ധനവില വർദ്ധനവിനെതിരെ മറ്റത്തൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു Read More »

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കായി. പഞ്ചായത്ത് അംഗം കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജോണ്‍സണ്‍ മഞ്ഞളി, കെ.എസ്. ജോജു, യു.ജി.സജീവ്, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി; കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു Read More »

പ്ലസ് ടു ഫലം ഇന്ന് മൂന്ന് മണിക്ക്; ‘നമ്മുടെ കേരളം’ ആപ്പിലും ഫലം അറിയാം

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. 4,52,437 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർഥികളുടെ പരീക്ഷാഫലവും ഇന്ന് പ്രസിദ്ധീകരിക്കും. സേ പരീക്ഷ എഴുതാൻ ജൂൺ മുതൽ അവസരം ഉണ്ടാകും. നേരത്തെ മെയ് 22 ന് പ്രസിദ്ധീകരിക്കുമെന്ന്

പ്ലസ് ടു ഫലം ഇന്ന് മൂന്ന് മണിക്ക്; ‘നമ്മുടെ കേരളം’ ആപ്പിലും ഫലം അറിയാം Read More »

പെരുന്നാൾ ആഘോഷമാക്കാൻ ഹോം എക്സ്പ്രസ്; മറ്റെങ്ങുമില്ലാത്ത വിലക്കിഴിവുമായി സൂപ്പർ ഓഫറുകൾ!

വലിയ പെരുന്നാളിനോട് അനുബന്ധിച്ച് ഗൃഹോപകരണങ്ങൾക്ക് ഓഫറുകളുടെ വലിയ പെരുന്നാൾ ഒരുക്കിയിരിക്കുകയാണ് ഹോം എക്സ്പ്രസ്. 2255 രൂപ വിലയുള്ള ബ്ലൂബെറി അയൺ ബോക്സ് വെറും 899 രൂപയ്ക്ക് ലഭ്യമാകുന്നു. 1200 രൂപ വിലയുള്ള ഇംപെക്സ് അയൺ ബോക്സിന് വെറും 599 രൂപ മാത്രം. 6190 രൂപ വിലയുള്ള എയർ ഫ്രയർ 2899 രൂപ മാത്രം. 4875 രൂപ വിലയുള്ള നോൾട്ട ബിരിയാണി പോട്ടിനു 3299, 5200 വിലയുള്ള കാസറോൾ സെറ്റ് 3589 രൂപയ്ക്ക്, 4220 രൂപ വരെയുള്ള impex

പെരുന്നാൾ ആഘോഷമാക്കാൻ ഹോം എക്സ്പ്രസ്; മറ്റെങ്ങുമില്ലാത്ത വിലക്കിഴിവുമായി സൂപ്പർ ഓഫറുകൾ! Read More »