nctv news pudukkad

മറ്റത്തൂരിൽ ജലക്ഷാമം രൂക്ഷം; പള്ളംമുറിയിലെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിച്ച് കോൺഗ്രസ്

മറ്റത്തൂർ പഞ്ചായത്തിലെ പള്ളംമുറി പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ കിണറുകൾ വറ്റിവരണ്ട് ജനങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ, പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിച്ച് കോൺഗ്രസ് പ്രവർത്തകർ മാതൃകയായി.

മറ്റത്തൂർ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ ഉൾപ്പെടുന്ന മറ്റത്തൂർ പള്ളംമുറിയിലാണ് കുടിവെള്ള ക്ഷാമം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നത്. ചേരാക്കൽ കോതങ്ങൾക്ക് കാരണവർ ക്ഷേത്രത്തിന് പരിസരത്തുള്ള ഭൂരിഭാഗം വീടുകളിലും കിണറുകൾ പൂർണ്ണമായും വറ്റിയ നിലയിലാണ്. നിത്യോപയോഗത്തിന് പോലും വെള്ളമില്ലാതെ ജനങ്ങൾ വലഞ്ഞതോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്ത് നേരിട്ടെത്തി സഹായഹസ്തം നീട്ടിയത്. പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും ആവശ്യമായ കുടിവെള്ളം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ എത്തിച്ച് വിതരണം ചെയ്തു.

വരും ദിവസങ്ങളിലും പ്രദേശത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും പ്രവർത്തകർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *