അളഗപ്പനഗറിൽ സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വരന്തരപ്പിള്ളി വേലൂപ്പാടം കിണർ സ്വദേശി കരിയത്താൻ വീട്ടിൽ വേലായുധൻ്റെ മകൻ അഭിജിത്താണ് മരിച്ചത്. 26 വയസായിരുന്നു.
തലക്ക് ഗുരുതരമായി പരുക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ചൊവ്വാഴ്‌ച രാത്രിയിലാണ് മരിച്ചത്. ഞായറാഴ്ച അർദ്ധരാത്രിയിലായിരുന്നു അപകടം. കല്ലൂർ പാടം വഴിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് അളഗപ്പ പാർക്കിൻ്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അമ്മ: അംബിക, സഹോദരൻ: ആഷിക്.






