nctv news pudukkad

Author name: nctv news

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

തൃശൂരില്‍ ഇത്തവണ 25,90,721 വോട്ടര്‍മാരാണ് ഉള്ളത്. 13,52,552 സ്ത്രീ വോട്ടര്‍മാരും 12,38,114 പുരുഷ വോട്ടര്‍മാരും 55 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. 85 വയസ്സിലധികം പ്രായമുള്ള വോട്ടര്‍മാര്‍ 25489. 26,747 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ 1194 ലോക്കേഷനുകളിലായി 2319 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. സ്ത്രീകളുടെ നേതൃത്വത്തില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന പോളിങ് ബൂത്തുകളും 10 ശതമാനം മാതൃകാ പോളിങ് ബൂത്തുകളും സജ്ജമാക്കും.85 വയസ്സിലധികം പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലധികം ഭിന്നശേഷിക്കാരായവരെന്ന് സാഷ്യപത്രമുള്ളവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹോം വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ നാല് വരെ

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു Read More »

കെപിഎംഎസ് വൈലാത്തറ ശാഖ വാര്‍ഷിക സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന സമിതി അംഗം എം.കെ. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു

ശാഖ പ്രസിഡന്റ് സുനില്‍ അക്കര അധ്യക്ഷത വഹിച്ചു. സമൂഹവും, പുതു തലമുറയിലെ മാറ്റങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കെഎസ്ഇബി സബ്് എഞ്ചിനീയര്‍ അഭി തുമ്പൂര്‍ ക്ലാസ്സ് നയിച്ചു. മുതിര്‍ന്ന പൗരന്‍മാരേയും ആദ്യകാല പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസപുരസ്‌കാരവിതരണവും നടത്തി. വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍, കെപിഎംഎസ് ഏരിയാ സെക്രട്ടറി ടി. എസ് സുബ്രഹ്മണ്യന്‍, ഏരിയാ പ്രസിഡന്റ് സി.എസ്. ഗോപി , ശാഖ സെക്രട്ടറി സുരേന്ദ്രന്‍ തമ്മണത്ത്, നാടന്‍പാട്ട് കലാക്കാരന്‍ തേശ്ശേരി

കെപിഎംഎസ് വൈലാത്തറ ശാഖ വാര്‍ഷിക സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന സമിതി അംഗം എം.കെ. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു Read More »

കല്ലൂര്‍ ഭരത പുനര്‍ജീവന്‍ പവിത്രാത്മ ശാന്തി ആശ്രമത്തിലെ അന്തേവാസികളായ 4 കിടപ്പുരോഗികളുടെ കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കി കാവല്ലൂര്‍ സ്വദേശി തട്ടില്‍ പഴൂങ്കാരന്‍ അന്തോണി

പഴൂങ്കാരന്‍ അന്തോണിയുടെ ഭാര്യ ട്രീസയുടെ സ്മരണാര്‍ത്ഥമാണ് സ്‌നേഹഭവനം ഒരുക്കി നല്‍കിയത്. കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. മുരളീധരന്‍ താക്കോല്‍ദാനം നടത്തി. പുനര്‍ജീവന്‍ പവിത്രാത്മ ശാന്തി ആശ്രമം ഡയറക്ടര്‍ ബ്രദര്‍ മാത്യൂസ് ചുങ്കത്ത് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ഷെന്നി ആന്റോ പനോക്കാരന്‍, സുനില്‍ മുളങ്ങാടന്‍, മാത്യുസ് ഇലവുങ്കല്‍ എന്നിവര്‍ സന്നിഹിതരായി.

കല്ലൂര്‍ ഭരത പുനര്‍ജീവന്‍ പവിത്രാത്മ ശാന്തി ആശ്രമത്തിലെ അന്തേവാസികളായ 4 കിടപ്പുരോഗികളുടെ കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കി കാവല്ലൂര്‍ സ്വദേശി തട്ടില്‍ പഴൂങ്കാരന്‍ അന്തോണി Read More »

ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സംഘടയുടെ നേതൃത്വത്തില്‍ കനകമല കുരിശുമുടി തീര്‍ത്ഥാടനം നടത്തി

അടിവാരം പള്ളിയില്‍ നടന്ന പൊതുയോഗം തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍് പത്രോസ് വടക്കുംചേരി അധ്യക്ഷനായി. സെക്രട്ടറി ഡേവീസ് ഊക്കന്‍, ട്രഷറര്‍ ആന്റണി തൊമ്മാന, കനകമല യൂണിറ്റ് പ്രസിഡന്റ് ഷോജന്‍ ഡി വിതയത്തില്‍, സെക്രട്ടറി ഷിബു ആട്ടോക്കാരന്‍, ട്രഷറര്‍ ജോസ് കറുകുറ്റിക്കാരന്‍, കൈക്കാരന്‍ ലിജോ ചാതേലി എന്നിവര്‍ പ്രസംഗിച്ചു.മലമുകളിലെ കുര്‍ബ്ബാനയ്ക്ക് ഫാ. ലിജോ കരുത്തി കാര്‍മ്മികത്വം വഹിച്ചു. രാവിലെ മലമുകളിലുള്ള കുര്‍ബ്ബാനകള്‍ക്ക് ജെയിംസ് കൊച്ചുപറമ്പിലും, ഫ്രാന്‍സിസ് പാറക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം

ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സംഘടയുടെ നേതൃത്വത്തില്‍ കനകമല കുരിശുമുടി തീര്‍ത്ഥാടനം നടത്തി Read More »

പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ തണല്‍ സര്‍ഗ്ഗോത്സവത്തിന്റെ ആലോചനയോഗം ചേര്‍ന്നു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി ബാബു അധ്യക്ഷത വഹിച്ചു. തണല്‍ സര്‍ഗ്ഗോത്സവം 2024 ജൂണ്‍ 26 ന് പുതുക്കാട് സിജി ഓഡിറ്റോറിയത്തില് വച്ച് സംഘടിപ്പിക്കുന്നതിനും മുതിര്‍ന്ന പൌരന്മാരുടെ കലാസാംസ്‌ക്കാരിക പരിപാടികള്‍ ഇതിനോടനുബന്ധിച്ച് നടത്തുന്നതിനും തീരുമാനിച്ചു. സര്‍ഗ്ഗോത്സവത്തിന്റെ ചെയര്‍മാനായി പ്രസിഡണ്ട് കെ.എം. ബാബുരാജിനേയും ജനറല്‍ കണ്‍വീനറായി ടി.കെ.ചാക്കുണ്ണിയേയും യോഗം തെരഞ്ഞെടുത്തു. പത്താം വാര്‍ഡിലെ തണല്‍ കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാര്‍ഡ് അംഗം ടീന തോബി യുടെ

പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ തണല്‍ സര്‍ഗ്ഗോത്സവത്തിന്റെ ആലോചനയോഗം ചേര്‍ന്നു Read More »

elction updation

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇപ്പോള്‍ അപേക്ഷിക്കാം. മാർച്ച് 25 വരെ അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോർട്ടൽ വഴിയോ വോട്ടർ ഹെല്‍പ്പ് ലൈൻ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവൽ ഓഫീസർ വഴിയോ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാൻ https://voters.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് മൊബൈൽ നമ്പർ നൽകി അക്കൌണ്ട് ക്രിയേറ്റ് ചെയ്യണം. എന്നിട്ട് ഫോം 6 എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. എന്‍ആർഐ ആണെങ്കിൽ ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം Read More »

മങ്കര സദനം കുമരന്‍ കോളേജില്‍ വച്ച് നടന്ന കോഴിക്കോട് സര്‍വ്വകലാശാല വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കൊടകര സഹൃദയ കോളേജ് ജേതാക്കളായി

മിക്‌സഡ് വിഭാഗത്തില്‍ നൈപുണ്യ കോളേജ് കൊരട്ടിക്കാണ് ഒന്നാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ നൈപുണ്യ കോളേജ് കൊരട്ടി രണ്ടാം സ്ഥാനവും ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പത്തിരിപ്പാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജ് രണ്ടാം സ്ഥാനവും തൃശ്ശൂര്‍ വിമല കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിക്‌സഡ് വിഭാഗത്തില്‍ ഗവണ്‍മെന്റ് കോളേജ് പത്തിരിപ്പാല രണ്ടാം സ്ഥാനവും, െ്രെകസ്റ്റ് കോളേജ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. സദനം കുമരന്‍ കോളേജ് ഡയറക്ടര്‍ രവികുമാര്‍ മത്സരങ്ങളുടെ

മങ്കര സദനം കുമരന്‍ കോളേജില്‍ വച്ച് നടന്ന കോഴിക്കോട് സര്‍വ്വകലാശാല വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കൊടകര സഹൃദയ കോളേജ് ജേതാക്കളായി Read More »

രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ കുടുംബ സംഗമവും നോമ്പുതുറയും കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ പ്രകാശനവും നടന്നു

സാഹിത്യകാരി രാജകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ രാജു തലക്കാട്ടില്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. നിക്‌സണ്‍ പോള്‍, പിടിഎ പ്രസിഡന്റ് എം.എ. ഷിബു, എം പിടിഎ പ്രസിഡന്റ് ഷീജ, ടീന തോബി, രശ്മി ശ്രീശോബ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പടന്ന സമാജം സെക്രട്ടറിയായി തിരഞ്ഞെടുത്ത സാബു പായമ്മലിനെ ചടങ്ങില്‍ ആദരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ ‘ പലതുള്ളി പെരുവെള്ളം’ രാജകുമാരി പ്രകാശനം ചെയ്തു.

രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ കുടുംബ സംഗമവും നോമ്പുതുറയും കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ പ്രകാശനവും നടന്നു Read More »

parappukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടില്‍ വിതരണത്തിന്റെ ആദ്യഘട്ടം നടത്തി

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ. ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി പ്രദീപ് അധ്യക്ഷനായി. എന്‍.എം. പുഷ്പാകരന്‍, ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടില്‍ വിതരണത്തിന്റെ ആദ്യഘട്ടം നടത്തി Read More »

മനകുളങ്ങര ലയണ്‍സ് ക്ലബും അഹല്യ കണ്ണാശുപത്രിയും സംയുക്തമായികൊടകര ഗവ.എല്‍ പി സ്‌കൂളില്‍ വെച്ച് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തി

ക്യാംപിന് ഡോ. വിഷ്ണു പിള്ള, പ്രിന്‍സ് ജോണ്‍, ഇ. ശശാങ്കന്‍ നായര്‍, പി. രാധാകൃഷ്ണന്‍, കെ.കെ. വെങ്കിടാചലം, കെ.വി. രാമജയന്‍, പി. പങ്കജാക്ഷന്‍, അനില്‍ വടക്കേടത്ത്, സഞ്ജീവ് കെ. മേനോന്‍, ബി. ബിനോയ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാംപില്‍ നിന്നും 31 പേരെ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുത്തു. എല്ല മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ക്യാംപ് നടത്തുന്നത്.

മനകുളങ്ങര ലയണ്‍സ് ക്ലബും അഹല്യ കണ്ണാശുപത്രിയും സംയുക്തമായികൊടകര ഗവ.എല്‍ പി സ്‌കൂളില്‍ വെച്ച് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തി Read More »

trikur panchayath

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2023 -24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവിസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, മായാ രാമചന്ദ്രന്‍ ഹനിത ഷാജു, ഷീബ നികേഷ്, പ്രധാനാധ്യാപിക ജസീമ എന്നിവര്‍ സന്നിഹിതരായി. 

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2023 -24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം നടത്തി Read More »

ആയൂര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് & ഡീലേഴ്‌സ് അസോസിയേഷന്‍ സിഐടിയു പ്രഥമ ജില്ലാ കണ്‍വെന്‍ഷന്‍ വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു

സിഐടിയു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രന്‍, സിഐടിയു വരന്തരപ്പിള്ളി പഞ്ചായത്ത് കണ്‍വീനര്‍ സന്തോഷ് തണ്ടാശ്ശേരി, എന്‍.എ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് പി.കെ. ശിവരാമന്‍, വര്‍ക്കിങ്ങ് പ്രസിഡന്റ് സന്തോഷ് തണ്ടാശ്ശേരി, സെക്രട്ടറി എന്‍.എ. സന്തോഷ്, ജോയിന്റ് സെക്രട്ടറി പി.കെ. അശോകന്‍, ട്രഷറര്‍ ലൈവിന്‍ സേവ്യര്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ആയൂര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് & ഡീലേഴ്‌സ് അസോസിയേഷന്‍ സിഐടിയു പ്രഥമ ജില്ലാ കണ്‍വെന്‍ഷന്‍ വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു Read More »

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഒരു കോടി ഫല വൃക്ഷ തൈ വിതരണം പദ്ധതി പ്രകാരം ഫലവൃക്ഷതൈകള്‍ 75% സബ്‌സിഡിയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. റംബൂട്ടാന്‍ റെഡ്, ബെയര്‍ ആപ്പിള്‍, ഡ്രാഗണ്‍ ഫ്രൂട്ട് ,ജബോട്ടീകാബ, പ്ലാവ് തേന്‍വരിക്ക എന്നീ 5 തൈകള്‍ അടങ്ങിയ 250 യൂണിറ്റ് എന്ന തരത്തില്‍ ആകെ 1250 തൈകളാണ് വിതരണം ചെയ്തത്.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഒരു കോടി ഫല വൃക്ഷ തൈ വിതരണം പദ്ധതി പ്രകാരം ഫലവൃക്ഷതൈകള്‍ 75% സബ്‌സിഡിയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു Read More »

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്യാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു

കൊടകര കുടുംബാരോഗ്യ കേന്ദ്രവും പേരാമ്പ്ര അപ്പോളോ ടയേഴ്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൂടുതല്‍ അംഗങ്ങള്‍ തൊഴില്‍ ചെയ്യുന്ന തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍. 2500 ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ ആദ്യഘട്ട സ്‌ക്രീനിങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം പേരാണ് രോഗനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളില്‍ നിന്നുള്ള ജില്ലയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പില്‍ ഒരുക്കിയത്. പ്രാഥമിക രോഗനിര്‍ണയ പരിശോധനകള്‍, സംശയനിവാരണം എന്നിവയ്ക്ക് പുറമേ സൗജന്യ ടെസ്റ്റുകള്‍, തുടര്‍ന്നുള്ള ചികിത്സ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്യാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു Read More »

trikur panchayath

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവമാലിന്യപരിപാലനത്തിനായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, അംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, മായ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബൊക്കാഷി ബക്കറ്റ് ഉപയോഗിക്കേണ്ട രീതിയെ പറ്റി ഗുണഭോക്താക്കള്‍ക്ക് ക്ലാസ് നല്‍കി. ഇപ്പോള്‍ ബൊക്കാഷി ബക്കറ്റുകള്‍ കിട്ടിയ ഗുണഭോക്താക്കള്‍ ആയത് ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കണമെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ വീടുകളിലേക്ക് ബൊക്കാഷി ബക്കറ്റുകള്‍ എത്തിക്കുമെന്നും പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അറിയിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവമാലിന്യപരിപാലനത്തിനായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു Read More »

vallachira road

വല്ലച്ചിറ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ പിടിക്കപ്പറമ്പ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ടി. സജീവന്‍, ഗ്രാമപഞ്ചായത്ത് അംഗം കവിത ജോസ് എന്നിവര്‍ പ്രസംഗിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 11 ലക്ഷം രൂപ ചെലവിലായിരുനന്ു നിര്‍മാണം. 

വല്ലച്ചിറ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ പിടിക്കപ്പറമ്പ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

udf pudukad

യുഡിഎഫ് പുതുക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

 മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. മുന്‍ എം എല്‍ എ എം.കെ. പോള്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ടാജറ്റ്, സുധന്‍ കാരയില്‍, അലക്‌സ് ചുക്കിരി, കെ.എല്‍. ജോസ് , സെബി കൊടിയന്‍, സി.പി. ജോസഫ്, ഷാജു കാളിയേങ്കര, ഡേവീസ് അക്കര, കെ.ജെ. ജോജു, പി.പി. ചന്ദ്രന്‍, രജനി സുധാകരന്‍, വി.കെ. ആന്റണി, ആന്‍സി ജോബി, എ. ജെ. ജെസ്റ്റിന്‍, വി.കെ. വേലുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

യുഡിഎഫ് പുതുക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു Read More »

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതോടെയാണ് പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് കമ്മീഷന്‍ കടന്നത്. ഗ്യാനേഷ് കുമാറും,സുഖ് ബീര്‍ സിംഗ് സന്ധുവും

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു Read More »

കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ നെന്മണിക്കര മേഖല യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് ആമ്പല്ലൂരില്‍ നടത്തി

കെഎച്ച്ആര്‍എ യൂണിറ്റ് പ്രസിഡന്റ് ജോസഫ് കുഞ്ഞമര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നാരായണന്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനുള്ള സൗകര്യാര്‍ത്ഥമായിരുന്നു ക്യാമ്പ് നടത്തിയത്.

കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ നെന്മണിക്കര മേഖല യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് ആമ്പല്ലൂരില്‍ നടത്തി Read More »

കൊടകര ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്ന ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ്‌കെ.ജി. രജീഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന സത്യന്‍ ,അംഗങ്ങളായ കെ.വി.നന്ദകുമാര്‍, എം.എം. ഗോപാലന്‍, സി.എ. റെക്‌സ്, പ്രനില ഗിരീശന്‍, ഷീബ ജോഷി, ടി.വി. പ്രജിത്ത്, ഷിനി ജെയ്‌സണ്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥരായ സന്തോഷ്, സുമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിതിന്‍, ഹരിത കര്‍മ്മ സേന അക്കൗണ്ടന്റ് ഹഫ്‌സ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്ന ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു Read More »