ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; ആമ്പല്ലൂരിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി
ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. അടിപ്പാത നിര്‍മാണം നടക്കുന്ന ആമ്പല്ലൂര്‍ മുതല്‍ നന്തിക്കര വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മഴ പെയ്ത് സര്‍വീസ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങളുടെ യാത്ര മന്ദഗതിയിലായി. അര മണിക്കൂറോളം എടുത്താണ് പുതുക്കാട് നിന്നും ആമ്പല്ലൂര്‍ അടിപ്പാത കടന്ന് വാഹനങ്ങള്‍ കടന്നു പോകുന്നത്. ഇതേ വാഹനങ്ങള്‍ ടോള്‍പ്ലാസയിലും ഏറെ നേരം കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. 2 ദിവസത്തെ അവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ ദേശീയപാതയില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണവും കൂടുതലായിരുന്നു. ഗതാഗതക്കുരുക്കായതോടെ ദേശീയപാതയിലുടനീളം …
ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; ആമ്പല്ലൂരിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി Read More »



















