nctv news pudukkad

ഇരിങ്ങാലക്കുടയിൽ പാസ്സോടെ മണ്ണ് എടുത്തത് ചോദ്യം ചെയ്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; സ്റ്റേഷൻ റൗഡി റിമാൻഡിൽ

ഇരിങ്ങാലക്കുടയില്‍ പാസ്സുള്ള മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സ്‌റ്റേഷന്‍ റൗഡി റിമാന്റില്‍. കോണത്തുകുന്ന് പുഞ്ചപ്പറമ്പില്‍ സാലിമിന്റെ പറമ്പില്‍ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിലാണ് സ്‌റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട കരൂപടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ സെപ്റ്റംബര്‍ 4നായിരുന്നു സംഭവം. കോണത്തുകുന്ന് സ്വദേശിയും അറക്കപറമ്പില്‍ വീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ഹാരിസ് പാസുള്ള മണ്ണ് എടുക്കുന്നതിനിടയില്‍ പ്രതിയായ അബ്ദുള്‍ ഖാദര്‍ സ്ഥലത്തെത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം നല്‍കാന്‍ തയാറാകാത്തതിലുള്ള വൈരാഗ്യം മൂലം പ്രതി ആക്രമിക്കയും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇരിങ്ങാലക്കുട എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ്‌ഐ എബിന്‍, ജിഎസ്‌ഐ മുഹമ്മദ് റാഷി, ജി എസ് സിപിഒ മാരായ വിജോഷ്, ഉമേഷ് കൃഷ്ണന്‍, സവീഷ്, സിപിഒ ടെസ്‌നി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *