തോട്ടം തൊഴിലാളികള്‍ക്ക് പേടി സ്വപ്‌നമായി കാരിക്കടവില്‍ കാട്ടാനകള്‍. മറ്റത്തൂരിലെ ചൊക്കന, കാരിക്കടവ് പ്രദേശങ്ങളില്‍ വിഹരിക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും ഭീഷണിയാകുന്നു.
ഇരുപതോളം കാട്ടാനകളാണ് റബര്‍ തോട്ടത്തിലും റോഡരികിലുമായി തമ്പടിച്ചിട്ടുള്ളത്. ആനക്കുട്ടികളും ഇവയുടെ കൂട്ടത്തിലുണ്ട്. രാപകല്‍ ഭേദമില്ലാതെയാണ് ചൊക്കന കാരിക്കടവ് മേഖലയില്‍ കാട്ടാനകള്‍ വിഹരിക്കുന്നത്. ചൊക്കനയില്‍ നിന്ന് കാരിക്കടവ് ആദിവാസി കോളനിയിലേക്കു പോകുന്ന റോഡില്‍ പതിവായി ആനക്കൂട്ടത്തെ കാണുന്നുണ്ട്്. ഹാരിസണ്‍ ലിമിറ്റഡിന്റെ റബര്‍ തോട്ടങ്ങളിലും ആനകളെ സ്ഥിരമായി കാണാം. ഒരു മാസം പോലും പ്രായം തികയാത്ത കുട്ടിയാനയേയും കൊണ്ടാണ് കാട്ടാനക്കൂട്ടം മേഖലയില്‍ വിഹരിക്കുന്നത്. ഹാരിസണ്‍ റബര്‍ എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കാരിക്കടവ് കോളനിയിലെ ആദിവാസികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. …



















