പുതുക്കാട് മണ്ഡലത്തില്‍ ഡിസംബര്‍ 6ന് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പറപ്പൂക്കര പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനം നടത്തി
. കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി. വിവിധ യോഗ അസോസിയേഷന്‍ പ്രതിനിധികളും നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതന്‍ സ്‌കൂളിലെ കുട്ടികളും യോഗ അവതരിപ്പിച്ചു.