അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ ആന്റി നാര്‍ക്കോട്ടിക് ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, കൊടകതര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ,എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കര്‍,പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ആന്റി നാര്‍ക്കോട്ടിക് ക്യാമ്പയിന്‍ പൊതുസമ്മേളനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ലിജോ ജോണ്‍ അധ്യക്ഷനായി. പൊതുസമ്മേളനത്തിന് ഇലക്ട്രിക്കല്‍ വിഭാഗം എച്ച്ഒഡി എന്‍.പി, സെബി, ആന്റിനാര്‍ക്കോട്ടിക് കോഡിനേറ്റര്‍ എം.എഫ്. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. …