nctv news pudukkad

Author name: nctv news

NCTV NEWS

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി

മുമ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി നാറ്റ്പാക്, പൊതുമരാമത്ത് വകുപ്പ് എന്‍.എച്ച് എഞ്ചിനിയറിംഗ് വിഭാഗം, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സംഘത്തെ കളക്ടര്‍ ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി Read More »

NCTV NEWS- PUDUKAD NEWS

പുതുക്കാട് പഞ്ചായത്തിന്റെയും പനമ്പിള്ളി മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ ദിനാചരണം നടത്തി

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. മിഥുന്‍ റോഷ് ക്ലാസ് നയിച്ചു. 

പുതുക്കാട് പഞ്ചായത്തിന്റെയും പനമ്പിള്ളി മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ ദിനാചരണം നടത്തി Read More »

nctv news- pudukad news

പുതുക്കാട് ദേശീയപാതയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന് പരുക്കേറ്റു

പുതുക്കാട് ചാക്കോച്ചിറ സ്വദേശി കുറുമാലി കരുവാന്‍ വീട്ടില്‍ 54 വയസുള്ള രാജനാണ് പരുക്കേറ്റത്. ഞായറാഴ്ച രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ചെങ്ങാലൂര്‍ റോഡില്‍ നിന്നും ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ രാജന്‍ ജോലിയ്ക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പുതുക്കാട് ദേശീയപാതയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന് പരുക്കേറ്റു Read More »

NCTV NEWS- PUDUKAD NEWS

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ചിമ്മിനി ഡാമില്‍ വിനോദ സഞ്ചാരികള്‍ക്കായി നിര്‍മിക്കുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി സി. വിജയരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ജി അശോകന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഷറഫ് ചാലിയത്തൊടി എന്നിവര്‍ പ്രസംഗിച്ചു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ചിമ്മിനി ഡാമില്‍ വിനോദ സഞ്ചാരികള്‍ക്കായി നിര്‍മിക്കുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

PULIKALI 2025- NCTV NEWS

ചെണ്ട മേളത്തിനും അരമണിക്കിലുക്കത്തിനുമൊപ്പം ചുവടുവച്ച് നാനൂറിലേറെ പുലികള്‍ പൂരനഗരി കീഴടക്കി

 ഒന്‍പതു ദേശങ്ങളും വീറും വാശിയോടെ അരമണി കിലുക്കി കുടവയര്‍ കുലുക്കി തകര്‍ത്താടുന്നത് കാണാന്‍ ജനമൊഴുകി തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ആണ് പുലിക്കളിക്ക് തുടക്കമായത്. അയ്യന്തോള്‍, കുട്ടന്‍കുളങ്ങര, സീതാറാം മില്‍ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാല്‍ പുലികളി സമാജം, വിയ്യൂര്‍ യുവജന സംഘം, ശങ്കരങ്കുളങ്ങര ദേശം, വെളിയന്നൂര്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെ 9 പുലിമടകളില്‍ എണ്ണം പറഞ്ഞ പുലികളാണ് പൂരനഗരിയ്ക്ക് പുലിക്കളി ആവേശം തീര്‍ത്തത്. എല്ലാവര്‍ഷത്തെയും പോലെ പല നിറത്തില്‍ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും ഒരുങ്ങിയത്. പ്രായഭേദമെന്യേ

ചെണ്ട മേളത്തിനും അരമണിക്കിലുക്കത്തിനുമൊപ്പം ചുവടുവച്ച് നാനൂറിലേറെ പുലികള്‍ പൂരനഗരി കീഴടക്കി Read More »

nctv news

വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാര്‍ച്ച്

രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായിരുന്നു. സുധന്‍ കാരയില്‍, സെബി കൊടിയന്‍, ഷാജു കാളിയേങ്കര, കെ.ജെ. ജോജു എന്നിവര്‍ പ്രസംഗിച്ചു.

വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാര്‍ച്ച് Read More »

nctv news- pudukad news

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ഈ വർഷത്തെ ഓണച്ചന്തയുടെ പുതുക്കാട് മണ്ഡലം തല ഉദ്ഘാടനം പുതുക്കാട് മാവേലി സ്റ്റോറിൽ കെ  കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു

വിലക്കയറ്റത്തിൽ ആശ്വാസമായി, മിതമായ വിലയിൽ പൊതുജനങ്ങൾക്ക് ഉത്പന്നങ്ങൾ നൽകാനാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓണച്ചന്ത വഴി ശ്രമിക്കുന്നത്. ചില ഉത്പന്നങ്ങൾക്ക് അമ്പത് ശതമാനം കിഴിവും, പരിപ്പ്, പയർ, കടല, ചെറുപയർ, ഉഴുന്ന്, പഞ്ചസാര, അരി തുടങ്ങിയ 13 ഉത്പന്നങ്ങൾക്ക് സബ്സിഡിയും അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലുവരെയാണ് ഓണച്ചന്ത നടക്കുന്നത്. ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ് അധ്യക്ഷയായ ചടങ്ങിൽ  കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ അൽജോ പുളിക്കൻ ആദ്യ വില്പന നടത്തി. ചടങ്ങിൽ പഞ്ചായത്ത്‌

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ഈ വർഷത്തെ ഓണച്ചന്തയുടെ പുതുക്കാട് മണ്ഡലം തല ഉദ്ഘാടനം പുതുക്കാട് മാവേലി സ്റ്റോറിൽ കെ  കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു Read More »

nctv news

പുതുക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍ ഓണ സമൃദ്ധി 2025 കര്‍ഷക ചന്ത കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, സെബി കൊടിയന്‍, സി.പി. സജീവന്‍, കൃഷി ഓഫീസര്‍ സി.ആര്‍. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍ ഓണ സമൃദ്ധി 2025 കര്‍ഷക ചന്ത കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു Read More »

nctv news - pudukad news

കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, കൃഷി ഓഫീസര്‍ ജെ. നയനതാര, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി.വി. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക പങ്കാളിത്തത്തോടെ ആരംഭിച്ച ഓണചന്തയില്‍ കേരളഗ്രോ, ഹോര്‍ട്ടികോര്‍പ്പ് എന്നിവ കര്‍ഷകരില്‍ നിന്ന് സമാഹരിച്ച നാടന്‍ പഴം, പച്ചക്കറികള്‍ എന്നിവയടക്കമുള്ളവ ലഭ്യമാണ്.

കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു Read More »

nctv news

ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ വേലൂപ്പാടം സ്വദേശിനി അറസ്റ്റില്‍

ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടില്‍ ജയശ്രീയാണ് അറസ്റ്റിലായത്. തിരുവില്വാമലയില്‍ ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് എന്ന പേരില്‍ ഒരു പ്രോജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും അതില്‍ പണം നിക്ഷേപിച്ചാല്‍ വളരെയധികം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2022 ജനുവരി 28ന് പുത്തന്‍ചിറ സ്വദേശിയില്‍ നിന്ന് വീട്ടിലെത്തി 10 ലക്ഷം രൂപ വാങ്ങുകയും തുടര്‍ന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം കൂടി വാങ്ങി 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ജയശ്രീ വടക്കാഞ്ചേരി, തൃശ്ശൂര്‍

ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ വേലൂപ്പാടം സ്വദേശിനി അറസ്റ്റില്‍ Read More »

NCTV NEWS- PUDUKAD NEWS

വെള്ളിക്കുളങ്ങര ചുങ്കാലില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മറ്റത്തൂര്‍ തെക്കേ ചുങ്കാല്‍ സ്വദേശി പനയങ്ങാടന്‍ വീട്ടില്‍ അഭിജിത്താണ് അറസ്റ്റിലായത്. ആറ് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച നാല്പത്തിയെട്ട് ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ കൃഷ്ണന്‍.കെ, എസ്.ഐ. ശ്രീനിവാസന്‍.എം.എസ്, ജി.എ.എസ്.ഐ സതീഷ്, ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെള്ളിക്കുളങ്ങര ചുങ്കാലില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More »

NCTV NEWS UPDATE

നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളില്‍ പഞ്ചായത്ത് കളിക്കളം പദ്ധതിക്ക് തുടക്കം

നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളിലെ കളിസ്ഥലത്തിന്റെ വികസനം നിര്‍മ്മാണോദ്ഘാടനം മന്ത്രി. വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കായിക, ശാരീരിക ക്ഷമതാ പ്രവര്‍ത്തനത്തിന് പ്രോത്സാഹനമേകാന്‍ ഇത്തരം കളിക്കളങ്ങള്‍ സഹായിക്കുമെന്നും ഇതുവഴി പുതിയ കായികതാരങ്ങള്‍ക്ക് വളരാന്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതി പ്രകാരം സംസ്ഥാനത്ത് 18 കളിക്കളങ്ങള്‍ പൂര്‍ത്തിയായി. 76 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളില്‍ പഞ്ചായത്ത് കളിക്കളം പദ്ധതിക്ക് തുടക്കം Read More »

NCTV NEWS- PUDUKAD NEWS

മഹാത്മാ അയ്യങ്കാളിയുടെ 162ാം ജന്മദിനാചരണം നടത്തി കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി

ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.സി. വേലായുധന്‍ അധ്യക്ഷത വഹിച്ചു ഷാഫി കല്ലൂപറമ്പില്‍, ലിന്റോ പള്ളിപറമ്പന്‍, സന്തോഷ് കാവനാട്, ലിനോ മൈക്കിള്‍, തങ്കമണി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. നന്ദകുമാര്‍ കോരപ്പത്ത്, അര്‍ജുനന്‍ വടേക്കാട്ടില്‍, ബാബു മനക്കുളങ്ങര പറമ്പില്‍, ഷിനോജ് കോടാലി എന്നിവര്‍ നേതൃത്വം നല്‍കി.

മഹാത്മാ അയ്യങ്കാളിയുടെ 162ാം ജന്മദിനാചരണം നടത്തി കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി Read More »

NCTV NEWS- PUDUKAD NEWS

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു

 സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്. മുൻ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷൻ ചെയർപേഴ്സൺ. അമരവിള രാമകൃഷ്ണൻ, കെ എൻ കെ നമ്പൂതിരി, ഇ എം രാധ, പ്രൊഫസർ ലോപ്പസ് മാത്യു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷൻ അംഗങ്ങളുടെ നിയമന കാലാവധി മൂന്ന് വർഷമായിരിക്കും. ചെയർപേഴ്സണ് ഗവൺമെൻറ്

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു Read More »

NCTV NEWS- PUDUKAD NEWS

മെത്താംഫെറ്റമിനുമായി മൂന്നു പേര്‍ പിടിയില്‍

പെരിഞ്ഞനം ഓണപ്പറമ്പ് കാതിക്കോടത്ത് വീട്ടില്‍ 20 വയസുള്ള നകുല്‍, ,കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പഞ്ചാര വളവ് കറുത്ത വീട്ടില്‍ 24 വയസുള്ള അശ്വിന്‍, ഒറ്റപ്പാലം എഴുവംതല പൂളക്കുന്നത്ത് വീട്ടില്‍ 22 വയസുള്ള ഫാസില്‍ എന്നിവരെയാണ്  ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നീനു മാത്യുവും സംഘവും പിടികൂടി.  ഇവരുടെ കൈവശം നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 7.730 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു.  പ്രതികളുടെ പേരില്‍ കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിലായി മയക്കുമരുന്ന് കേസുകളും പോക്‌സോ കേസും അന്യസംസ്ഥാന പോലീസ് കേസുകളിലായി നിരവധി

മെത്താംഫെറ്റമിനുമായി മൂന്നു പേര്‍ പിടിയില്‍ Read More »

NCTV NEWS- PUDUKAD NEWS

 ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി കലക്ടറുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പരിശോധന നടത്തി

എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്‍എച്ച്എഐ, പൊലീസ്, റവന്യു, മോട്ടര്‍ വാഹന വകുപ്പ് തുടങ്ങി വലിയ ഉദ്യോഗസ്ഥ സംഘവും പരിശോധനയില്‍ പങ്കെടുത്തു. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനു മുന്നില്‍ ജനപ്രതിനിധികളും നാട്ടുകാരും പ്രതിസന്ധിയെ കുറിച്ച് പരാതികള്‍ ഉന്നയിച്ചു. ആമ്പല്ലൂരിലെ ഗതാഗതക്കുരുക്കും അടിപ്പാത നിര്‍മാണങ്ങളും കലക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. ഗതാഗതക്കുരുക്കും ദേശീയപാതയിലെ കുഴികളും ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും സ്വീകരിച്ച നടപടികളെക്കുറിച്ചും കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് നിയന്ത്രിക്കുന്നതും ലോറികള്‍ ഉള്‍പ്പെടെ

 ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി കലക്ടറുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പരിശോധന നടത്തി Read More »

nctv news- pudukad news

പാലപ്പിള്ളിയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ സൗരോര്‍ജ വേലിയിലെ കാടും പടലും നീക്കി

വനംവകുപ്പിന്റെയും മലയോര കര്‍ഷക സംരക്ഷണ സമിതിയുടെയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു ശുചീകരണം. പുലികണ്ണി മുതല്‍ കോയാലിപ്പാലം വരെയുള്ള ഭാഗങ്ങളിലെ കാടും പടലും നീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസമായി കാട്ടാനക്കൂട്ടങ്ങളുടെ നിരന്തര സാന്നിധ്യം മേഖലയില്‍ ഉണ്ട്. പിള്ളത്തോടില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിന്റെ മുന്‍പില്‍ സ്‌കൂള്‍ വാഹനങ്ങള്‍ പെട്ടിരുന്നു. റബര്‍ തോട്ടങ്ങളില്‍ കാട്ടാനക്കൂട്ടം തമ്പടിക്കുന്നതോടെ ടാപ്പിങ് തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് സൗരോര്‍ജ വേലിയടക്കം സജീവമാക്കാനുള്ള ശ്രമം ആരംഭിച്ചത്. അതേസമയം പാലപ്പിള്ളി ചീനിക്കുന്നില്‍ പകല്‍ സമയത്ത് പുലിയിറങ്ങി

പാലപ്പിള്ളിയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ സൗരോര്‍ജ വേലിയിലെ കാടും പടലും നീക്കി Read More »

nctv news- pudukad news

ദേശീയപാതയില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന ആമ്പല്ലൂരില്‍ സര്‍വീസ് റോഡുകളുടെ റീടാറിംഗ് പണികള്‍ ആരംഭിച്ചു

അടിപ്പാത നിര്‍മാണം ആരംഭിച്ചുവെങ്കിലും സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടതോടെയാണ് റീടാറിംഗ് നടത്തുന്നത്. സര്‍വീസ് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതു സുഗമമായ ഗതാഗതത്തിനു തടസമാകുകയും ഗതാഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്യുന്നതായി പരക്കെ പരാതി ഉയര്‍ന്നിരുന്നു. ഓണനാളുകളില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനുംകൂടി ലക്ഷ്യമിട്ടാണു റീടാറിംഗ് പണികള്‍ക്കു തുടക്കംകുറിച്ചിട്ടുള്ളത്. കൂടാതെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതില്‍ സുപ്രീം കോടതിയടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. ആമ്പല്ലൂരില്‍ അടിപ്പാതനിര്‍മാണം ആരംഭിച്ചിട്ട് 11 മാസം പിന്നിടുമ്പോഴാണ് ഇപ്പോഴുള്ള നീക്കം. കൂടാതെ കോടതി ഇടപെടലോടെ പാലിയേക്കര ടോള്‍പ്ലാസയിലെ ടോളും

ദേശീയപാതയില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന ആമ്പല്ലൂരില്‍ സര്‍വീസ് റോഡുകളുടെ റീടാറിംഗ് പണികള്‍ ആരംഭിച്ചു Read More »

NCTV NEWS- PUDUKAD NEWS

ക്ഷീരവികസന വകുപ്പ്, കൊടകര ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍, കൊടകര ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൃക്കൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ കൊടകര ബ്ലോക്ക് ക്ഷീര സംഗമം സംഘടിപ്പിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ക്ഷീര സംഘത്തിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകനെയും ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനെയും എംഎല്‍എ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ബ്ലോക്കിലെ മികച്ച വനിത ക്ഷീരകര്‍ഷകയേയും കേരള ഫീഡ്‌സ് ചെയര്‍പേഴ്‌സണ്‍ ശ്രീ കെ ശ്രീകുമാര്‍ ബ്ലോക്കിലെ മികച്ച യുവ ക്ഷീരകര്‍ഷകനെയും, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷേമനിധി കര്‍ഷകനെയും ആദരിച്ചു. കൊടകര ബ്ലോക്കിന് കീഴിലെ 13 ക്ഷീരസംഘങ്ങളില്‍ ഓരോ സംഘത്തിലും ഏറ്റവും

ക്ഷീരവികസന വകുപ്പ്, കൊടകര ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍, കൊടകര ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൃക്കൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ കൊടകര ബ്ലോക്ക് ക്ഷീര സംഗമം സംഘടിപ്പിച്ചു. Read More »

nctv news- pudukad news

ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നു സുപ്രീംകോടതി

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയുമാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീംകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പാലിയേക്കര ടോള്‍ കേസില്‍  രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുനോ എന്ന് അദ്ദേഹം ചോദിച്ചു. റോഡ് അവസ്ഥ എത്ര പരിതാപകരമാണ് അതാണ് പ്രധാന പ്രശ്‌നം.

ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നു സുപ്രീംകോടതി Read More »