nctv news pudukkad

Author name: nctv news

ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത

ആമ്പല്ലൂര്‍ കളരിക്കല്‍ പരേതനായ ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത അന്തരിച്ചു

ആമ്പല്ലൂര്‍ കളരിക്കല്‍ പരേതനായ ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത അന്തരിച്ചു. 81 വയസായിരുന്നു. പ്രകാശ്ബാബു, പ്രദീപ്കുമാര്‍ എന്നിവര്‍ മക്കളും സജിത, ശ്രീകല എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം നടത്തി.

ആമ്പല്ലൂര്‍ കളരിക്കല്‍ പരേതനായ ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത അന്തരിച്ചു Read More »

mla

ബാംഗ്ലൂരില്‍ നടന്ന നാഷണല്‍ ലെവല്‍ ബി സ്മാര്‍ട്ട് അബാക്കസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വെണ്ടോര്‍ സ്വദേശി ചാരുത് ചന്ദ്രയെ സിപിഎം അളഗപ്പ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉപഹാരം നല്‍കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സോജന്‍ ജോസഫ്, വി.കെ. സുബ്രഹ്മണ്യന്‍, സി.വി. ശിവന്‍, കെ.എം. സിദ്ധാര്‍ത്ഥന്‍, കെ.കെ. ഷിജു, എ.എം. സുരേഷ്, പഞ്ചായത്ത് അംഗം ജോസി ജോണി എന്നിവര്‍ സന്നിഹിതരായിരുന്നു. അളഗപ്പനഗര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ വൈലോപ്പിള്ളി സജീഷിന്റെയും അനുജയുടെയും മകനാണ് ചാരുത്ചന്ദ്ര.

ബാംഗ്ലൂരില്‍ നടന്ന നാഷണല്‍ ലെവല്‍ ബി സ്മാര്‍ട്ട് അബാക്കസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വെണ്ടോര്‍ സ്വദേശി ചാരുത് ചന്ദ്രയെ സിപിഎം അളഗപ്പ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു Read More »

kodaly temple

മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ നടത്തി

ഇതോടനുബന്ധിച്ച് വിഷ്ണു സഹസ്രനാമപാരായണം, ഹരിനാമ കീര്‍ത്തനം, ജ്ഞാനപാന എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി മുഖ്യാകാര്‍മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ രാജീവ് പൊലിയേടത്ത്, ജയകുമാര്‍ പൊലിയേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ നടത്തി Read More »

amballur temple

ആമ്പല്ലൂര്‍ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ഭാഗവത സപ്താഹയജ്ഞം സമാപിച്ചു

സമാപന ദിവസം ഉദ്ധവോപദേശം, കല്‍ക്കി അവതാരം, മാര്‍ക്കണ്ഡേയ ചരിതം, ഭാഗവത സംഗ്രഹം, സുകൃതലബ്ദി എന്നിവ പാരയാണം ചെയ്തു. ഉച്ചയോടെ സമര്‍പ്പണവും ആചാര്യദക്ഷിണയും നടത്തി. വെള്ളനേഴി ഹരികൃഷ്ണനായിരുന്നു യജ്ഞാചാര്യന്‍. കറുത്തേടം കൃഷ്ണന്‍ നമ്പൂതിരി, അന്തീനാട് വിഷ്ണു എന്നിവര്‍ സഹാചാര്യന്മാരായിരുന്നു. സമാപന ചടങ്ങില്‍ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ എംടെക് ബിരുദം വിദ്യാര്‍ഥിയും ആമ്പല്ലൂര്‍ കുറുപ്പളത്തു വീട്ടില്‍ ഹരികൃഷ്ണന്റെയും സിനിയുടെയും മകന്‍ അനന്തകൃഷ്ണനെ ആദരിച്ചു.

ആമ്പല്ലൂര്‍ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ഭാഗവത സപ്താഹയജ്ഞം സമാപിച്ചു Read More »

pudukad cooperative bank

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക പാനലിന് വിജയം

അരുണ്‍ തോട്ടത്തി, സി.ജെ. ആന്റണി, ജോജോ കുറ്റിക്കാടന്‍, കെ.ജെ. ജോജു, പ്രിന്‍സ് ചെതലന്‍, രാജു തളിയപറമ്പില്‍, ടി.കെ. രാജേന്ദ്രന്‍, ബിജി ജോയ് വെല്ലപ്പാടി, സന്ധ്യ സുധീര്‍ പെരുമറത്ത്, സുശീല ദിവാകരന്‍ നമ്പനത്ത്, അമ്പിളി ഹരി, കെ.എ. ഫ്രാന്‍സിസ് എന്നിവരാണ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിജയികള്‍ പുതുക്കാട് ആഹ്‌ളാദ പ്രകടനം നടത്തി.

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക പാനലിന് വിജയം Read More »

vakathon

ലഹരി ഒഴിവാക്കൂ, നടത്തം ശീലമാക്കൂ എന്നീ സന്ദേശങ്ങളുയര്‍ത്തി കോടാലി ലെജന്റ് ഫാമിലി ക്ലബിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

കോടാലി ടൗണില്‍ നിന്നാരംഭിച്ച വാക്കത്തോണ്‍ മൂന്നുമുറി, ഒമ്പതുങ്ങല്‍, മാങ്കുറ്റിപ്പാടം, കടമ്പോട്്, കിഴക്കേ കോടാലി പ്രദേശങ്ങളിലൂടെ തിരികെ കോടാലിയിലെത്തി സമാപിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.നിജില്‍ ഫ്ളാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രണേഷ്, സെക്രട്ടറി ഇഗ്‌നേഷ്യസ് ജോസ്, രക്ഷാധികാരി പി.ജി.രഞ്ചിമോന്‍ എന്നിവര്‍ സംസാരിച്ചു.

ലഹരി ഒഴിവാക്കൂ, നടത്തം ശീലമാക്കൂ എന്നീ സന്ദേശങ്ങളുയര്‍ത്തി കോടാലി ലെജന്റ് ഫാമിലി ക്ലബിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു Read More »

chimmini road danger tree

എച്ചിപ്പാറ ചിമ്മിനി ഡാം റോഡിലെ വലിയ ഉണങ്ങിയ മരങ്ങള്‍ അപകട ഭീഷണിയാകുന്നു

ഒഴിവ് ദിവസങ്ങളില്‍ ധാരാളം വിനോദസഞ്ചാരികള്‍ അടക്കം എത്തുന്ന ചിമ്മിനി ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഉണങ്ങിയ വന്‍മരങ്ങള്‍ അപകട ഭീഷണിയായി നില്‍ക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ ഒരു കൊമ്പ് ഒടിഞ്ഞ് വീണിരുന്നു. യാത്രക്കാര്‍ കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. ഇത്രയ്ക്കും അപകട ഭീഷണിയായിട്ട് നില്‍ക്കുന്ന മരം മുറിച്ച് മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വലിയൊരു അപകടം സംഭവിക്കാതിരിക്കാന്‍ എത്രയും പെട്ടെന്ന് മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ ജില്ലാ കളക്ടര്‍ക്കും പഞ്ചായത്തിനും പരാതി

എച്ചിപ്പാറ ചിമ്മിനി ഡാം റോഡിലെ വലിയ ഉണങ്ങിയ മരങ്ങള്‍ അപകട ഭീഷണിയാകുന്നു Read More »

ksrtc

ബസ് വൈകിയെത്തിയതിനെ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി

നെന്മണിക്കര പാഴായി കരുവാന്‍ വീട്ടില്‍ കെ.കെ. ജഗദീശ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കെ എസ് ആര്‍ ടി സി തൃശൂര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍, തിരുവനന്തപുരത്തുള്ള മാനേജിങ്ങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ ഉപഭോക്തൃ കോടതി വിധിയായത്. ജഗദീശ് തൃശൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുവാനാണ് കെ എസ് ആര്‍ ടി സി യില്‍ ടിക്കറ്റെടുത്തത്. രാത്രി 8.30ന് പുറപ്പെടുന്ന ബസ്സ് രാവിലെ 5.40നാണ് ബാംഗ്‌ളൂരില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ വാഹനം ബാംഗ്ലൂരില്‍ എത്തിയതാകട്ടെ കാലത്ത് 10.30നും. ഹര്‍ജിക്കാരന് 11.25ന് ബാംഗ്ലൂരില്‍

ബസ് വൈകിയെത്തിയതിനെ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി Read More »

pudukad railway

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വേ യുടിഎസ് ആപ്പ് പ്രചാരണം നടത്തി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

റെയില്‍വേ സ്‌റ്റേഷനില്‍ ജനറല്‍ ടിക്കറ്റുകള്‍ എങ്ങനെ യുടിഎസ് ആപ്പില്‍ എടുക്കാം എന്നതിനെപ്പറ്റി പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റ് പ്രചാരണം നടത്തി. കൗണ്ടറില്‍ ക്യു ഒഴിവാക്കി വീട്ടില്‍ നിന്ന് ടിക്കറ്റെടുത്ത് സ്‌റ്റേഷനില്‍ എത്തിയാല്‍ ക്യു ഒഴിവാക്കാമെന്നും വിദ്യാര്‍ത്ഥികള്‍ യാത്രക്കാരോട് വിശദീകരിച്ചു. സ്‌റ്റേഷനില്‍ എത്തിയാല്‍ ടിക്കറ്റ് കൗണ്ടറിന് സമീപം പതിപ്പിച്ചിട്ടുള്ള ക്യു ആര്‍ കോഡ് ഉപയോഗിച്ച് ഏളുപ്പത്തില്‍ ടിക്കറ്റെടുക്കാം. സീസണ്‍ ടിക്കറ്റ് അടക്കം എല്ലാ യാത്രാ ടിക്കറ്റുകളും യുടി എസ് ആപ്പില്‍ ലഭ്യമാണ്. യുടിഎസ്

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വേ യുടിഎസ് ആപ്പ് പ്രചാരണം നടത്തി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ Read More »

navakerala sadasu kodakara

മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സിന്റെ  സംഘാടനത്തിനായി രൂപീകരിച്ച സ്വാഗത സംഘം ഓഫീസ് കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഓഫീസ് ഉദ്്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അധ്യക്ഷത വഹിച്ചു സംഘാടക സമിതി ഭാരവാഹികളായ ടി.എ. രാമകൃഷ്ണന്‍, പി.കെ. ശിവരാമന്‍, പി.കെ. ശേഖരന്‍, എ.വി. ചന്ദ്രന്‍, സരിത രാജേഷ്, ഷീല മനോഹരന്‍, അല്‍ജോ പുളിക്കന്‍, മുകുന്ദപുരം എല്‍ ആര്‍ തഹസീല്‍ദാര്‍ സിമേഷ് സാഹു, ബി ഡി ഒ നിഖില്‍, പുതുക്കാട് പഞ്ചായത്ത് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, എ ഇ ഒ എം.സി. നിഷ, കുടുംബശ്രീ

മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സിന്റെ  സംഘാടനത്തിനായി രൂപീകരിച്ച സ്വാഗത സംഘം ഓഫീസ് കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു Read More »

ഡ്രൈ ഡേയില്‍ മദ്യക്കച്ചവടം

ഡ്രൈ ഡേയില്‍ മദ്യക്കച്ചവടം നടത്തുന്നതിനായി വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നയാള്‍ പിടിയില്‍

ഡ്രൈ ഡേയില്‍ മദ്യക്കച്ചവടം നടത്തുന്നതിനായി വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നയാള്‍ പിടിയില്‍. കാവല്ലൂര്‍ നെല്ലനാട്ട് രാധാകൃഷ്ണനാണ് പിടിയിലായത്. ബാറുകള്‍ മുടക്കമുള്ള ദിവസങ്ങളില്‍ മദ്യവില്പന നടത്തുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിരുന്നതിനാല്‍ പോലീസ് ഇയാളെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് 6 ലിറ്ററോളം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടി.പുതുക്കാട് എസ്‌ഐ കെ.എസ.് സൂരജ്, സിപിഒമാരായ അജിത്ത്, ആഷിക്, മഞ്ജു, സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ വിശ്വനാഥന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഡ്രൈ ഡേയില്‍ മദ്യക്കച്ചവടം നടത്തുന്നതിനായി വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നയാള്‍ പിടിയില്‍ Read More »

മണ്ഡലകാലത്ത് ശബരിമല ദര്‍ശന

മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി കെ എസ് ആര്‍ ടി സി പമ്പ ബസ്സുകള്‍ക്ക് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചു

മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി കെ എസ് ആര്‍ ടി സി പമ്പ ബസ്സുകള്‍ക്ക് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചു. നവംബര്‍ 16 മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്ന ഗുരുവായൂര്‍ പമ്പ സൂപ്പര്‍ ഫാസ്റ്റ്, തൃശൂര്‍ പമ്പ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്കാണ് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചത്. പുതുക്കാട് മണ്ഡലത്തിലെ തീര്‍ത്ഥാടകര്‍ക്ക് ശബരിയാത്രക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഗതാഗത മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചത്.

മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി കെ എസ് ആര്‍ ടി സി പമ്പ ബസ്സുകള്‍ക്ക് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചു Read More »

ജനകീയ മനുഷ്യാവകാശ

ജനകീയ മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടേയും പാര്‍പ്പിട രഹിതരുടേയും അവകാശ പ്രഖ്യാപന സമ്മേളനം ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

ജനകീയ മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടേയും പാര്‍പ്പിട രഹിതരുടേയും അവകാശ പ്രഖ്യാപന സമ്മേളനം ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ അനില്‍ അക്കര ഉദ്ഘാടനം ചെയ്തു. ജനകീയ മനുഷ്യാവകാശ സംഘടന ചെയര്‍മാന്‍ ടി.കെ. മുകുന്ദന്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി.ടി. ശാന്തകുമാര്‍, സിപിഐ എംഎല്‍ ആര്‍ഐ സംസ്ഥാന സെക്രട്ടറി പി.ടി. ഹരിദാസ്, ഡേവിസ് അക്കര, ബിജു കുന്നേല്‍, ട്രേഡ് യൂണിയന്‍ പ്രതിനിധി ജയന്‍ കോനിക്കര, പൊതുപ്രവര്‍ത്തകനായ ജയന്‍ കൂവക്കാടന്‍, പി.സി അശോകന്‍, പി.ടി. ശാന്തകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന വ്യാപകമായി

ജനകീയ മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടേയും പാര്‍പ്പിട രഹിതരുടേയും അവകാശ പ്രഖ്യാപന സമ്മേളനം ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു Read More »

വെള്ളിക്കുളങ്ങര റോഡിലെ കോടാലി ഓവുങ്ങല്‍ ജംഗ്ഷനില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കണിയായി മാറുന്നു

കൊടകര വെള്ളിക്കുളങ്ങര റോഡിലെ കോടാലി ഓവുങ്ങല്‍ ജംഗ്ഷനില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കണിയായി മാറുന്നു

കൊടകര വെള്ളിക്കുളങ്ങര റോഡിലെ കോടാലി ഓവുങ്ങല്‍ ജംഗ്ഷനില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കണിയായി മാറുന്നു. റോഡിനു നടുവില്‍ ആഴമേറിയ കുഴികളാണ് ഇവിടെയുള്ളത്. മഴ പെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ ആഴമറിയാതെ ഇരുചക്രവാഹനങ്ങള്‍ ഈ കുഴികളില്‍ ചാടി മറിയുന്നത് പതിവായിട്ടുണ്ട്. നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിനു നടുവില്‍ വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടും അധികൃതര്‍ കണ്ട ഭാവം നടി്ക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എത്രയും വേഗം കുഴികള്‍ അടക്കാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.

കൊടകര വെള്ളിക്കുളങ്ങര റോഡിലെ കോടാലി ഓവുങ്ങല്‍ ജംഗ്ഷനില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കണിയായി മാറുന്നു Read More »

ശക്തമായ മഴ തുടരും

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തൃശൂര്‍, കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം Read More »

ELECTRICITY RATE

വൈദ്യുതി നിരക്ക് കൂട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. റഗുലേറ്ററി കമ്മീഷന്‍ നിരക്ക് വര്‍ധന അംഗീകരിച്ചു. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂടിയത്. 40 യൂണിറ്റില്‍ താഴെ മാസ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധനവില്ല.

വൈദ്യുതി നിരക്ക് കൂട്ടി Read More »

കെ സ്‌റ്റോറിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

റേഷന്‍ കടകളുടെ മുഖഭാവവും ഉള്ളടക്കവും വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന പദ്ധതിയുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ പാഴായി റേഷന്‍ കട കെ സ്‌റ്റോറായി ഉയര്‍ത്തി

റേഷന്‍ കടകളുടെ മുഖഭാവവും ഉള്ളടക്കവും വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന പദ്ധതിയുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ പാഴായി റേഷന്‍ കട കെ സ്‌റ്റോറായി ഉയര്‍ത്തി പാഴായിലെ കെ സ്‌റ്റോറിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്ത് അംഗം ഭദ്രാ മനു എന്നിവര്‍ സന്നിഹിതരായിരുന്നു. മണ്ഡലത്തിലെ രണ്ടാമത്തെ കെ സ്‌റ്റോറാണ് പാഴായില്‍ ആരംഭിച്ചിട്ടുള്ളത്. ആധാര്‍

റേഷന്‍ കടകളുടെ മുഖഭാവവും ഉള്ളടക്കവും വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന പദ്ധതിയുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ പാഴായി റേഷന്‍ കട കെ സ്‌റ്റോറായി ഉയര്‍ത്തി Read More »

നവകേരള സദസ്സ് സംഘാടക

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു. യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു Read More »

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വന്‍ ജന പങ്കാളിത്തത്തോടെ മറ്റത്തൂര്‍ പഞ്ചായത്ത് നവകേരള സദസിന് സംഘാടക സമിതി രൂപീകരിച്ചു

വന്‍ ജന പങ്കാളിത്തത്തോടെ മറ്റത്തൂര്‍ പഞ്ചായത്ത് നവകേരള സദസിന് സംഘാടക സമിതി രൂപീകരിച്ചു. കോടാലിയിലായി വിപുലമായ പരിപാടി നടന്നത്. യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍, കുടുംബശ്രീ, ഹരിതകര്‍മസേന അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, മത നേതാക്കള്‍, സാംസ്‌കാരിക

വന്‍ ജന പങ്കാളിത്തത്തോടെ മറ്റത്തൂര്‍ പഞ്ചായത്ത് നവകേരള സദസിന് സംഘാടക സമിതി രൂപീകരിച്ചു Read More »

kerala piravi

വീണ്ടുമൊരു കേരള പിറവി കൂടി വന്നെത്തി. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 67 വര്‍ഷം തികയുന്നു

ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്.  പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയർക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം തന്നെയാണ്.  കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി.ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും

വീണ്ടുമൊരു കേരള പിറവി കൂടി വന്നെത്തി. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 67 വര്‍ഷം തികയുന്നു Read More »