nctv news pudukkad

nctv news logo
nctv news logo

വന്‍ ജന പങ്കാളിത്തത്തോടെ മറ്റത്തൂര്‍ പഞ്ചായത്ത് നവകേരള സദസിന് സംഘാടക സമിതി രൂപീകരിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വന്‍ ജന പങ്കാളിത്തത്തോടെ മറ്റത്തൂര്‍ പഞ്ചായത്ത് നവകേരള സദസിന് സംഘാടക സമിതി രൂപീകരിച്ചു. കോടാലിയിലായി വിപുലമായ പരിപാടി നടന്നത്. യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍, കുടുംബശ്രീ, ഹരിതകര്‍മസേന അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, മത നേതാക്കള്‍, സാംസ്‌കാരിക യുവജന ക്ലബ് പ്രതിനിധികള്‍, വനസംരക്ഷണ സേന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *