nctv news pudukkad

nctv news logo
nctv news logo

ജനകീയ മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടേയും പാര്‍പ്പിട രഹിതരുടേയും അവകാശ പ്രഖ്യാപന സമ്മേളനം ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

ജനകീയ മനുഷ്യാവകാശ

ജനകീയ മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടേയും പാര്‍പ്പിട രഹിതരുടേയും അവകാശ പ്രഖ്യാപന സമ്മേളനം ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ അനില്‍ അക്കര ഉദ്ഘാടനം ചെയ്തു. ജനകീയ മനുഷ്യാവകാശ സംഘടന ചെയര്‍മാന്‍ ടി.കെ. മുകുന്ദന്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി.ടി. ശാന്തകുമാര്‍, സിപിഐ എംഎല്‍ ആര്‍ഐ സംസ്ഥാന സെക്രട്ടറി പി.ടി. ഹരിദാസ്, ഡേവിസ് അക്കര, ബിജു കുന്നേല്‍, ട്രേഡ് യൂണിയന്‍ പ്രതിനിധി ജയന്‍ കോനിക്കര, പൊതുപ്രവര്‍ത്തകനായ ജയന്‍ കൂവക്കാടന്‍, പി.സി അശോകന്‍, പി.ടി. ശാന്തകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന വ്യാപകമായി ഭൂമിയ്ക്കും വാസയോഗ്യമായ പാര്‍പ്പിടത്തിനും ജപ്തി ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് അധികൃതരില്‍ നിന്നും നേരിടേണ്ടി വരുന്ന ഭീഷണികള്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുന്നതിന് സമ്മേളനം ആഹ്വാനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *