മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി കെ എസ് ആര്‍ ടി സി പമ്പ ബസ്സുകള്‍ക്ക് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചു. നവംബര്‍ 16 മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്ന ഗുരുവായൂര്‍ പമ്പ സൂപ്പര്‍ ഫാസ്റ്റ്, തൃശൂര്‍ പമ്പ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്കാണ് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചത്. പുതുക്കാട് മണ്ഡലത്തിലെ തീര്‍ത്ഥാടകര്‍ക്ക് ശബരിയാത്രക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഗതാഗത മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചത്. നവംബര്‍ 16 മുതല്‍ ആണ് സര്‍വ്വീസ് ആരംഭിക്കുന്നത്. സീറ്റുകള്‍ ഓണ്‍ ലൈന്‍ ആയി onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയോ ente KSRTC neo oprs ആപ്പ് വഴി Puthukad to Pamba എന്ന് ടൈപ്പ് ചെയ്തും ബുക്ക് ചെയ്യാം. ദിവസവും രാത്രി 8.15 നും 9.10 നും ആണ് പുതുക്കാട് സ്റ്റാന്റില്‍ ബസ്സ് എത്തിച്ചേരുക. പിറ്റേ ദിവസം വെളുപ്പിന് മൂന്ന് മണിക്ക് ബസ്സ് പമ്പയില്‍ എത്തിച്ചേരും.പുതുക്കാട് പമ്പ സൂപ്പര്‍ ഫാസ്റ്റിന് 442 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 388 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി കെ എസ് ആര്‍ ടി സി പമ്പ ബസ്സുകള്‍ക്ക് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചു
