nctv news pudukkad

ഡ്രൈ ഡേയില്‍ മദ്യക്കച്ചവടം നടത്തുന്നതിനായി വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നയാള്‍ പിടിയില്‍

ഡ്രൈ ഡേയില്‍ മദ്യക്കച്ചവടം

ഡ്രൈ ഡേയില്‍ മദ്യക്കച്ചവടം നടത്തുന്നതിനായി വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നയാള്‍ പിടിയില്‍. കാവല്ലൂര്‍ നെല്ലനാട്ട് രാധാകൃഷ്ണനാണ് പിടിയിലായത്. ബാറുകള്‍ മുടക്കമുള്ള ദിവസങ്ങളില്‍ മദ്യവില്പന നടത്തുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിരുന്നതിനാല്‍ പോലീസ് ഇയാളെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് 6 ലിറ്ററോളം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടി.
പുതുക്കാട് എസ്‌ഐ കെ.എസ.് സൂരജ്, സിപിഒമാരായ അജിത്ത്, ആഷിക്, മഞ്ജു, സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ വിശ്വനാഥന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *