റേഷന്‍ കടകളുടെ മുഖഭാവവും ഉള്ളടക്കവും വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന പദ്ധതിയുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ പാഴായി റേഷന്‍ കട കെ സ്‌റ്റോറായി ഉയര്‍ത്തി പാഴായിലെ കെ സ്‌റ്റോറിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്ത് അംഗം ഭദ്രാ മനു എന്നിവര്‍ സന്നിഹിതരായിരുന്നു. മണ്ഡലത്തിലെ രണ്ടാമത്തെ കെ സ്‌റ്റോറാണ് പാഴായില്‍ ആരംഭിച്ചിട്ടുള്ളത്. ആധാര്‍ ബന്ധിത റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടു പാചകവാതക സിലണ്ടറുകള്‍, വൈദ്യുതി ബില്ല്, വെള്ളക്കരം, ഭൂനികുതി, വീട്ടു നികുതി എന്നിവ അടവാക്കുന്നത് ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി സര്‍വീസുകള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, വ്യവസായ വകുപ്പിന് കീഴില്‍ ചെറുകിട വ്യവസായ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്ന അവശ്യവസ്തുക്കള്‍ എന്നിവ ആവശ്യാര്‍ത്ഥം ജനങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് കെ സ്‌റ്റോര്‍ അഥവാ കേരള സ്‌റ്റോര്‍.
റേഷന്‍ കടകളുടെ മുഖഭാവവും ഉള്ളടക്കവും വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന പദ്ധതിയുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ പാഴായി റേഷന്‍ കട കെ സ്‌റ്റോറായി ഉയര്‍ത്തി
