nctv news pudukkad

Author name: nctv news

മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു; സർക്കാരിനെതിരെ വിമർശനവുമായി എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പൊലീസിന്റെയും സഹായത്താല്‍ നീക്കം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നടക്കുന്നത്. കേട്ടു കേള്‍വിയില്ലാത്ത കാര്യമാണിതെന്നും കഴിഞ്ഞ 10 കൊല്ലം പിണറായിക്കെതിരായ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മുതലാളിമാരെ ഉപയോഗപ്പെടുത്തി കേരളം ഭരിക്കും എന്നാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെ പറഞ്ഞത്. ഇപ്പോള്‍ വൈദ്യുതി മന്ത്രി ഉള്‍പ്പടെ നാല് മന്ത്രിമാര്‍ പുറത്തു പോകാന്‍ നില്‍ക്കുന്നു. മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മന്ത്രിമാരുടെ

മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു; സർക്കാരിനെതിരെ വിമർശനവുമായി എം.വി. ഗോവിന്ദൻ Read More »

മഞ്ജുഷയുടെ ആത്മഹത്യ: സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നു

എച്ച്എംഎല്‍ കുണ്ടായി ഡിവിഷനിലെ തൊഴിലാളിയായ മഞ്ജുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ യോഗം പാലപ്പിള്ളി സിഐടിയു ഓഫീസില്‍ നടത്തി. സിഐടിയു പ്രസിഡന്റ് പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി ആന്റണി കുറ്റുകാരന്‍ അധ്യക്ഷത വഹിച്ചു. കല്ലൂര്‍ ബാബു, പി.ടി. വിനയന്‍, പി.ജി. വാസുദേവന്‍ നായര്‍, പി.ആര്‍. പ്രസാദ്, കെ.എം. കുഞ്ഞുമുഹമ്മദ്, കെ.കെ. രവി, അബ്ദുള്‍ അസീസ്, കെ. രാമന്‍, പി.ഡി. ശ്യാംനാഥ്, കെ.എം. ഹൈദര്‍, ഇ.എം. ഉമ്മര്‍, ഷിബു കൈതാരന്‍, ലത്തീഫ്

മഞ്ജുഷയുടെ ആത്മഹത്യ: സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നു Read More »

നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ പുറത്ത്; കേരളത്തിൽ കോൺഗ്രസ് ചെലവഴിച്ചത് 105 കോടി രൂപ, ബി.ജെ.പി 82 കോടിയിലേറെ

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് 105 കോടി രൂപ ചെലവഴിച്ചതായി കണക്കുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കുകളാണ് പുറത്തുവന്നത്. കേരളത്തില്‍ ബി.ജെ.പി 82 കോടി 67 ലക്ഷം രൂപയും സി.പി.ഐ.എം 23 കോടി രൂപയും ചെലവഴിച്ചതായാണ് കണക്ക്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെ ചെലവഴിച്ചത് 249 കോടി രൂപയാണ്. ഇതില്‍ ഏകദേശം 45 ശതമാനം തുകയും കേരളത്തിലാണ് ചെലവഴിച്ചത്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് 42 കോടി രൂപയാണ് ചെലവഴിച്ചത്. അതേസമയം, ബി.ജെ.പി അഞ്ച്

നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ പുറത്ത്; കേരളത്തിൽ കോൺഗ്രസ് ചെലവഴിച്ചത് 105 കോടി രൂപ, ബി.ജെ.പി 82 കോടിയിലേറെ Read More »

ലോറിയിടിച്ച് കാല്‍നടയാത്രികയായ വയോധിക മരിച്ചു

പുതുക്കാട് ദേശീയപാതയില്‍ ലോറിയിടിച്ച് കാല്‍നടയാത്രികയായ വയോധിക മരിച്ചു. പുതുക്കാട് അശോക റോഡില്‍ തെക്കുംപുറം ദേവസിയുടെ ഭാര്യ 68 വയസ്സുള്ള ബേബിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് അപകടം. രാവിലെ പള്ളിയില്‍ പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. സംസ്‌കാരം നടത്തി. ബിറ്റി, സില്‍വി, സിബി എന്നിവര്‍ മക്കളും ആന്റു, ജോജി എന്നിവര്‍ മരുമക്കളുമാണ്.

ലോറിയിടിച്ച് കാല്‍നടയാത്രികയായ വയോധിക മരിച്ചു Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചെറുതുരുത്തി സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചാവക്കാട് അവിയൂര്‍ തെക്കേക്കരയില്‍ പണിക്ക വീട്ടില്‍ ഷഹീറി (41) നെയാണ് എരുമപ്പെട്ടിയില്‍ നിന്ന് പൊലീസ് സംഘം പിടികൂടിയത്. ഇതിനു മുമ്പും പല പീഡനക്കേസുകളിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി എസ്ഐ വിന്‍സന്റ്, എഎസ്ഐമാരായ സതീഷ് കുമാര്‍, ജമാലുദ്ദീന്‍, പൊലീസ് ഉദ്യോഗസ്ഥന്മാരായ വിനീത്‌മോന്‍, ഗിരീഷ്, രതീഷ്, ടിജോ വാഴപ്പിള്ളി എന്നിവര്‍ അടങ്ങുന്ന

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ Read More »

വനിതാ വാച്ചറുടെ ആത്മഹത്യയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

പാലപ്പിള്ളി കുണ്ടായി ഹാരിസണ്‍ എസ്‌റ്റേറ്റിലെ വനിതാ വാച്ചറുടെ ആത്മഹത്യയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. ഹാരിസണ്‍ ഓഫീസിന്റെ ജനലുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. വനിതാ വാച്ചറുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്‌ഐ രംഗത്ത് എത്തിയത്. ബുധനാഴ്ച രാവിലെ ഡിവൈഎഫ്‌ഐ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍. പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചുവെങ്കിലും മുദ്രാവാക്യം വിളികളോടെ പ്രകടനമായെത്തിയ പ്രവര്‍ത്തര്‍ ബാരിക്കേഡ് മറികടന്ന് ഹാരിസണ്‍ ഓഫീസില്‍ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തടയാനെത്തിയ പൊലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പൊലീസ്

വനിതാ വാച്ചറുടെ ആത്മഹത്യയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം Read More »

ഭാവതീവ്രമായ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച മഹാനടൻ മധുവിന് പിറന്നാൾ ആശംസകൾ

മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് 93-ാം പിറന്നാൾ. വിശേഷണങ്ങൾക്കതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവദശയിൽ തന്നെ ആ യാത്രയുടെ ഭാഗമായ അദ്ദേഹം ഇന്ന് വിശ്രമജീവിതത്തിലാണ്. മലയാളിയുടെ ഹൃദയതന്ത്രികളിൽ അനുരാഗത്തിന്റെയും വിരഹത്തിന്റെയും മധുരനൊമ്പരങ്ങൾ മീട്ടിയ മഹാനടനാണ് മധു. ഭാവതീവ്രമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാള ചലച്ചിത്രലോകത്തെ കാരണവരായി മാറിയത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളേജ് അധ്യാപകന്റെ റോളിൽ നിന്ന് മധുവിനെ സ്കൂൾ ഓഫ് ഡ്രാമയിലേക്കെത്തിച്ചത്. നസീറും സത്യനും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന കാലത്താണ് മധു മലയാള സിനിമയിൽ

ഭാവതീവ്രമായ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച മഹാനടൻ മധുവിന് പിറന്നാൾ ആശംസകൾ Read More »

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര താരവും പ്രമുഖ നാടക നടിയുമായ സാവിത്രി ശ്രീധരൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ഏറെനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്ന സാവിത്രി ശ്രീധരൻ കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടിൽ വെച്ചാണ് അന്തരിച്ചത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമാപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. ചിത്രത്തിലെ അഭിനയത്തിന് 2018-ലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. പതിനാറാം വയസ്സിലാണ് സാവിത്രി ശ്രീധരൻ നാടക രംഗത്തേക്ക് കടന്നുവരുന്നത്. വളയനാട് കലാസമിതിയുടെ ‘കറുത്ത വെള്ള’ എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. കാര യുവജന കലാസമിതിയുടെ

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു Read More »

പാലപ്പിള്ളിയിൽ വനിതാ വാച്ചറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പാലപ്പിള്ളിയില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ ചെമ്പുച്ചിറ ഊട്ടുപുറത്ത് വീട്ടില്‍ 42 വയസ്സുള്ള മഞ്ജുഷ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശാരീരിക അവശതകള്‍ നേരിടുന്ന തനിക്ക് ഡ്യൂട്ടി മാറ്റി നല്‍കിയതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമായതെന്ന് കുറിപ്പില്‍ പറയുന്നതായാണ് വിവരം. തൊഴില്‍ പീഡനം ഉണ്ടായിരുന്നുവെന്ന പരാതിയുമായി

പാലപ്പിള്ളിയിൽ വനിതാ വാച്ചറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി Read More »

ഗുരുവായൂരിൽ പ്രത്യേക പട്രോളിംഗ്; രാത്രി പരിശോധന ശക്തം

ഗുരുവായൂരിൽ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പൊലീസിന്റെ പിടിവീഴും. ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ടെമ്പിൾ പൊലീസ് സ്ട്രെയിഞ്ചർ പെട്രോൾ ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ ആയിരത്തോളം പേർ ഇവിടെ തെരുവിൽ കഴിയുന്നതായാണ് പൊലീസിന്റെ കണക്ക്. അടുത്തിടെ ഗുരുവായൂരിൽ നടന്ന ചില പ്രധാന കുറ്റകൃത്യങ്ങളിൽ തെരുവിൽ കഴിയുന്നവർ ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രത്യേക നിരീക്ഷണം ശക്തമാക്കിയത്. രാത്രി 10 മുതൽ 12 വരെയാണ് പ്രധാന പരിശോധന നടക്കുക. തെരുവിൽ കഴിയുന്നവരുടെയും അപരിചിതരുടെയും പേരും

ഗുരുവായൂരിൽ പ്രത്യേക പട്രോളിംഗ്; രാത്രി പരിശോധന ശക്തം Read More »

ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം

കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശി റിജോണ്‍ ജോസ് മരിച്ചത്. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരുക്കുകളുമായി ആശുപത്രിയിലാണ്. ഞായറാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ് റിജോണ്‍. ഫോഴ്‌സ

ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം Read More »

വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി

ചാലക്കുടി അന്നനാട്ടില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. അന്നനാട് ത്രിവേണി ജംഗ്ഷന് സമീപം ആന്ത്രപ്പേര്‍ വീട്ടില്‍ 71 വയസ്സുള്ള മാത്യൂസിനെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും വിദേശത്തായതിനാല്‍ മാത്യുസ് ഒറ്റയ്ക്കാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തെ രണ്ട് ദിവസങ്ങളായി പുറത്ത് കാണത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ കൊരട്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മാത്യൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി Read More »

അടച്ചിട്ട വീട്ടില്‍ നിന്നും 55 പവന്‍ കവര്‍ന്നു

കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ടിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം കവര്‍ന്നു. കൂര്‍ക്കഞ്ചേരി സ്വദേശി ഹസന്‍ അലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മകന്റെ ശസ്ത്രക്രിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹസന്‍ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കൂര്‍ക്കഞ്ചേരിയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിലും സ്വര്‍ണം നഷ്ടപ്പെട്ടതായും അറിയുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ കൃത്യമായ പ്ലാനിംഗ് ഉള്ളതായാണ് കരുതുന്നത്. പുലര്‍ച്ചെ ഒന്നരയോടെ ഒരാള്‍ മതില്‍ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീടുകളിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ

അടച്ചിട്ട വീട്ടില്‍ നിന്നും 55 പവന്‍ കവര്‍ന്നു Read More »

പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയും വരന്തരപ്പിള്ളി മുൻ പഞ്ചായത്ത് അംഗവുമായ ഷീല ശിവരാമന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. എട്ട് വയസ്സ് പ്രായമുള്ള ജഴ്‌സി പശുവാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസങ്ങളിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച വൈകിട്ടോടെ ചക്കിപ്പറമ്പ് കുണ്ടായി ഭാഗത്തെ പുഴയോരത്ത് പശുവിന്റെ ജഡം കണ്ടെത്തിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലായിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന

പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു Read More »

സ്‌കൂട്ടര്‍ യാത്രിക സ്വകാര്യ ബസ് കയറി മരിച്ചു

ചേറ്റുപുഴയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. പുല്ലഴി സ്വദേശി മാങ്കുഴി വീട്ടില്‍ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി റൂട്ടിലോടുന്ന ശ്രേയസ് ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അനിതയുടെ ദേഹത്ത് ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

സ്‌കൂട്ടര്‍ യാത്രിക സ്വകാര്യ ബസ് കയറി മരിച്ചു Read More »

മോഷ്ടിച്ച ബൈക്കുമായി 20കാരൻ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി യുവാവ് മാളയിൽ പൊലീസ് ചെക്കിങ്ങിനിടെ പിടിയിൽ. മാള ടൗണിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച 20-കാരനാണ് പിടിയിലായത്. ചെറുവാളൂർ സ്വദേശി തളിയത്ത് വീട്ടിൽ ആഷിഖ് ആണ് മാള പൊലീസിന്റെ പിടിയിലായത്. ഹെൽമറ്റ് ധരിക്കാതെ അശ്രദ്ധമായി ബൈക്കോടിച്ചെത്തിയ ആഷിഖിനോട് പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആഷിഖിനെ ബൈക്ക് സഹിതം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതോടെ, ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് സെപ്റ്റംബർ 10ന് എളമക്കര പൊലീസ് സ്റ്റേഷൻ

മോഷ്ടിച്ച ബൈക്കുമായി 20കാരൻ പിടിയിൽ Read More »

കിള്ളിമംഗലം സ്വദേശിയെ വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. 52 വയസ്സുള്ള ബാബുവിനെയാണ് വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു. കഴിഞ്ഞദിവസം ഉച്ചയോടെ ബാബുവിനെ ജോലിസ്ഥലത്തു നിന്നും കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും

കിള്ളിമംഗലം സ്വദേശിയെ വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി Read More »

വടക്കേക്കര ക്ഷേത്രത്തിലെ വലിയ നിലവിളക്ക് മോഷണം: രണ്ട് അസം സ്വദേശികൾ പിടിയിൽ

അന്തിക്കാട് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഓടിന്റെ വലിയ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ. മൊറിഗോൺ സ്വദേശികളായ അബ്ദുൾ മജീദ് (36), അബ്ദുൾ ജലിക് (33) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ മോഷ്ടിച്ച നിലവിളക്ക് പെരിങ്ങോട്ടുകരയിലുള്ള സ്ക്രാപ്പ് കടയിൽ വിൽക്കാൻ കൊണ്ടുപോയതായിരുന്നു. എന്നാൽ, വിളക്കിന്റെ ഉറവിടത്തെക്കുറിച്ച് കടയിലെ മാനേജർ നസീമും മറ്റ് ജീവനക്കാരും ചോദിച്ചറിഞ്ഞപ്പോൾ, ഇത് ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നസീമും ജീവനക്കാരും ചേർന്ന് നിലവിളക്ക്

വടക്കേക്കര ക്ഷേത്രത്തിലെ വലിയ നിലവിളക്ക് മോഷണം: രണ്ട് അസം സ്വദേശികൾ പിടിയിൽ Read More »

ഇരിങ്ങാലക്കുടയിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മനവലശ്ശേരി കൊരുമ്പിശ്ശേരി പാറ സ്വദേശിയായ കുന്നത്തുപറമ്പിൽ വീട്ടിൽ വിപിൻ നാരായണൻ (38) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 14ന് കൊരുമ്പിശ്ശേരി സ്വദേശിയായ കുമ്പളത്ത് പറമ്പ് വീട്ടിൽ ജിതിനെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. വിപിൻ നാരായണൻ പതിനാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ.ഒ. പ്രദീപ്, എസ് ഐ ഇ.യു. സൗമ്യ, എസ് ഐ

ഇരിങ്ങാലക്കുടയിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ Read More »

നിയന്ത്രണം വിട്ട ആംബുലൻസ് ബൈക്കിലിടിച്ച് മറിഞ്ഞു; തൊഴിൽപടം സ്വദേശിക്ക് ഗുരുതര പരുക്ക്

സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ബെക്ക് യാത്രികനായ തൊഴില്‍പടം സ്വദേശി അര്‍ഷാദിനാണ് ഗുരുതരമായി പരുക്കേറ്റത്. നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സും ബൈക്കും മറിഞ്ഞു. വാഴക്കൂട്ടം സംസ്ഥാന പാതയില്‍ ചിറങ്ങോളം ഭാഗത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടുകൂടിയാണ് അപകടം നടന്നത്. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. തിരുവില്വാമല നിര്‍മാലാഘോഷത്തിന് പോവുകയായിരുന്ന എലിഫന്റ് സ്‌ക്വാര്‍ഡിന്റെ ആംബുലന്‍സാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.

നിയന്ത്രണം വിട്ട ആംബുലൻസ് ബൈക്കിലിടിച്ച് മറിഞ്ഞു; തൊഴിൽപടം സ്വദേശിക്ക് ഗുരുതര പരുക്ക് Read More »