ബഹ്‌റൈനില്‍ വെച്ച് മരിച്ച കൊടകര സ്വദേശിയുടെ സംസ്‌കാരം വെള്ളിയാഴ്ച
ഹൃദയാഘാതം മൂലം കഴിഞ്ഞ തിങ്കളാഴ്ച ബഹ്‌റൈനില്‍ അന്തരിച്ച കൊടകര പുത്തൂക്കാവ് കലാനഗര്‍ പാലാട്ടി സിജു (45) വിന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാട്ടിലെത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കൊടകര സെന്റ് ജോസഫ് ഫെറോനാ പള്ളിയില്‍. ഭാര്യ: ഹിത. മക്കള്‍: ഏയ്ഞ്ചല്‍, ഇവാഞ്ചല്‍.



















