nctv news pudukkad

കുട്ടികൾക്ക് വിൽക്കാൻ സൂക്ഷിച്ച എംഡിഎംഎയുമായി ഓട്ടോറിക്ഷ തൊഴിലാളി അറസ്റ്റിൽ

തൃശൂർ: ചേർപ്പ് ചൊവ്വൂരിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ യുമായി ഒരാളെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) നെയാണ് അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം പിടികൂടിയത്. പ്രതി തൃശ്ശൂർ റൗണ്ടിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഇതിന്റെ മറവിലാണ് നിരോധിത ലഹരി ഉത്പന്നം കുട്ടികൾക്കും മറ്റും വിൽപ്പന നടത്തി വന്നിരുന്നത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾ വിയ്യൂർ സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമണം, മാള പൊലീസ് സ്റ്റേഷനിൽ വാഹനമോടിച്ച് ഒരാൾക്ക് ഗുരുതര പരുക്കേൽക്കാൻ ഇടയായ കേസിലും പ്രതിയാണ്. 

Leave a Comment

Your email address will not be published. Required fields are marked *