വേനലവധി ക്കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കിടിലൻ ബാക്ക് ടു സ്കൂൾ ഓഫറുമായി മൂന്നുമുറിയിലെ ഹോം എക്സ്പ്രസ് സൂപ്പർ മാർക്കറ്റ്.
പുതിയ അധ്യയന വർഷം അടുത്തെത്തിയതോടെ കുട്ടികളുടെ മനം കവരുന്ന പുത്തൻ ട്രെൻഡുകളുമായി മൂന്നുമുറി ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ സ്കൂൾ വിപണി സജീവമായി. ബാഗ്, കുട, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക്, പേന, പെൻസിൽ, നെയിംസ്ലിപ് എന്നിങ്ങനെ നീളുന്നു വിപണിയിലെ താരനിര. പഠനോപകരണങ്ങൾക്ക് മാത്രമായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചും വമ്പൻ ഓഫറുകൾ ഒരുക്കിയുമാണ് ഹോം എക്സ്പ്രസിൽ സ്കൂൾ വിപണി സജീവമായത്.
മാർവൽ സൂപ്പർ ഹീറോസ് മുതൽ ഡിസ്നി ക്യാരക്ടേഴ്സ് വരെ ബോട്ടിലുകളിലും ബാഗുകളിലും ഇടം പിടിച്ചിരിക്കുന്നു. സാധാരണ ബോട്ടിലുകളെക്കാളും കുടകളെക്കാളും ചിത്രങ്ങളുള്ള ഉൽപന്നങ്ങളാണ് ട്രെൻഡിങ്. ബാഗ്, കുട, പുസ്തകം, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്, നെയിം സ്ലിപ്പ് തുടങ്ങിയവയെല്ലാം കാലാനുസൃത മാറ്റങ്ങളോടെ വിപണിയിലുണ്ട്.
മിക്കി മൗസ്, സ്പൈഡർമാൻ, ലോക, ബാർബി ഡോൾ,യൂണികോൺ, ബെൻടെൻ, ബിടിഎസ് തുടങ്ങിയ ഇഷ്ടകഥാപാത്രങ്ങൾ ബാഗുകളിലും കുടകളിലും ടിഫിൻ ബോക്സുകളിലും സ്ഥാനം പിടിച്ചു. വിവിധ വർണങ്ങളിലുള്ള ചൈനീസ് കുടകളും ചെറിയ കാലൻ കുടകളും കാർട്ടൂൺ കഥാപാത്രങ്ങൾ പ്രിന്റ് ചെയ്ത കുടകളുമുണ്ട്.
നോട്ടുപുസ്തകങ്ങളാണ് ഓഫറുകളിൽ വിസ്മയിപ്പിക്കുന്നത്. പേജിന്റെ എണ്ണത്തിലും ഗുണമേന്മയിലും മുന്നിൽ നിൽക്കുന്ന ബ്രാൻഡഡ് നോട്ട് പുസ്തകങ്ങൾ പത്തെണ്ണം വാങ്ങുമ്പോൾ പത്തെണ്ണം തീർത്തും സൗജന്യമാണ്. 50 എണ്ണം വാങ്ങിയാൽ 50 എണ്ണവും നൂറെണ്ണം വാങ്ങിയാൽ നൂറെണ്ണവും സൗജന്യം. ക്ലാസ്മേറ്റ്സ് ബ്രാൻഡ് നോട്ടുപുസ്തകങ്ങൾ എംആർപിയേക്കാൾ 30% വിലക്കിഴിവിൽ ഇവിടെ ലഭിക്കുന്നു. മെയ് 31 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത്.






