തൃക്കൂര്‍ ഗവ. സര്‍വോദയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കെമിസ്ട്രി, സോഷ്യോളജി (ജൂനിയര്‍), ബോട്ടണി (ജൂനിയര്‍), ഹിന്ദി (ജൂനിയര്‍) വിഷയങ്ങളിലാണ് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകള്‍ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 29ന് വെള്ളിയാഴ്ച രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിനായി സ്‌കൂളില്‍ ഹാജരാകണം.
അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ്, സുവോളജി (ജൂനിയര്‍), കോമേഴ്‌സ് (ജൂനിയര്‍) എന്നീ വിഭാഗങ്ങളിലാണ് താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകള്‍. ഈ മാസം 28ന് രാവിലെ 11ന് ഹയര്‍സെക്കന്‍ഡറി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
മുപ്ലിയം ജിഎച്ച്എസ്എസിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 29ന് രാവിലെ 10ന് സ്‌കൂള്‍ ഓഫിസില്‍.
പാലപ്പിള്ളി കന്നാറ്റുപാടം ജിഎച്ച്എസ്എസിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്എസ്എസ്ടി ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, എച്ച്എസ്എസ്ടി ജൂനിയര്‍ ഇംഗ്ലിഷ്, ബോട്ടണി, സുവോളജി, ഹിന്ദി എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം മേയ് 28ന് രാവിലെ 10ന് സ്‌കൂള്‍ ഓഫിസില്‍.
ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുള്ള ഫിസിക്‌സ് (ജൂനിയര്‍), കെമിസ്ട്രി(സീനിയര്‍), മാത്സ് (സീനിയര്‍, ജൂനിയര്‍), ഇംഗ്‌ളീഷ് (സീനിയര്‍), ഹിന്ദി (സീനിയര്‍) കംപ്യൂട്ടര്‍ സയന്‍സ് (സീനിയര്‍), ബോട്ടണി (ജൂനിയര്‍)അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച മെയ് 21 വ്യാഴാഴ്ച രാവിലെ 9.30ന് ഹയര്‍സെക്കണ്ടറി വിഭാഗം ഓഫീസില്‍ വച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പും ബയോഡാറ്റയും സഹിതം കൃത്യസമയത്തു തന്നെ കൂടികാഴ്ചക്കു ഹാജരാവണം. ഫോണ്‍: 9846414312.






