തെരഞ്ഞെടുപ്പ് ചട്ടലംഘനം പിടിക്കാൻ ഇനി ജനങ്ങളും; വിരൽത്തുമ്പിൽ ‘സി-വിജിൽ’, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പ്
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനും ചട്ടലംഘനങ്ങൾ തടയുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്കരിച്ച സംവിധാനമാണ് ‘സി-വിജിൽ’ (cVIGIL) മൊബൈൽ ആപ്പ്. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുകയോ മദ്യം വിതരണം ചെയ്യുകയോ ചെയ്യുന്നതുൾപ്പെടെയുള്ള ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇനി പൊതുജനങ്ങൾക്ക് നേരിട്ട് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം. പരാതി ലഭിച്ചാൽ വെറും നൂറ് മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്താണ് സി-വിജിൽ? പൊതുജനങ്ങൾക്ക് …



















