ഒല്ലൂര്‍ മണലാറില്‍ കാറില്‍ വരികയായിരുന്ന യുവാവിനെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ രണ്ട് പേരെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു
അളഗപ്പനഗര്‍ ആളൂക്കാരന്‍ വീട്ടില്‍ പ്രിന്‍സ്, എടക്കുന്നി പനയംപാടം പെരിഞ്ചേരി വീട്ടില്‍ സനീപ് എന്നിവരാണ് അറസ്റ്റിലായത്. ഒല്ലൂര്‍ ചിറയത്ത് കോനിക്കര അന്തോണി മകന്‍ പോളിന് നേരെയാണ് ആക്രമണം ഉണ്ടായത് മുഖത്ത് പരുക്കേറ്റ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് എട്ടോടെയാണ് ആക്രമണം ഉണ്ടായത്. കാറില്‍ വരികയായിരുന്ന പോളിയെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കാര്‍ തടഞ്ഞ് നിറുത്തി ആക്രമിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു. കഴുത്തിലെ സ്വര്‍ണ്ണ മാല പൊട്ടിക്കാനുള്ള ശ്രമവും നടന്നു. അക്രമം തടയാനെത്തിയ മറ്റു വാഹനയാത്രക്കാരെയും ഭീഷണിപ്പെടുത്തി …