nctv news pudukkad

പിഎസ്‌സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച സംഘം പൊലീസ് ഇന്റലിജന്‍സില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ

PSC THATTIP

ആമ്പല്ലൂര്‍ സ്വദേശി രശ്മി, അടൂര്‍ സ്വദേശി ആര്‍. രാജലക്ഷ്മി എന്നിവരും കൂട്ടാളികളും ചേര്‍ന്നാണു തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജിഎസ്ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതല്‍ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തെന്നും കമ്മീഷണര്‍ സി. നാഗരാജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

Leave a Comment

Your email address will not be published. Required fields are marked *