nctv news pudukkad

മണ്ണുത്തി ചിറക്കാക്കോടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന്പിതാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; മകനും പേരക്കുട്ടിയും മരിച്ചു, മരുമകള്‍ ഗുരുതരാവസ്ഥയില്‍. പിതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു.

DEATH

മണ്ണുത്തി ചിറക്കാക്കോട് മകന്റെ കുടുംബത്തെ പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ രണ്ട്‌പേര്‍ മരിച്ചു. മകന്‍ ജോജി, പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ എന്നിവരാണ് മരിച്ചത്. മരുമകള്‍ ലിജി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ചിറക്കാക്കോട് സ്വദേശി ജോണ്‍സണ്‍ ആണ് മകനേയും മരുമകളേയും പേരക്കുട്ടിയേയും തീ കൊളുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോണ്‍സണ്‍ തന്റെ മകന്‍ ജോജി, ഭാര്യ ലിജി, 12 കാരനായ പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ എന്നിവരെയാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കുടുംബം ഉറങ്ങിക്കിടന്ന സമയത്താണ് ജോണ്‍സണ്‍ ഇവരുടെ മുറിയിലെത്തി പെട്രോള്‍ ഒഴിച്ച് തീ വെച്ചത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ജോജി, മകന്‍ ടെണ്‍ഡുല്‍ക്കര്‍ എന്നിവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതര പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജി ചികിത്സയില്‍ തുടരുകയാണ്. തീകൊളുത്തിയ ശേഷം ജോണ്‍സനെ ടെറസിന് മുകളില്‍ വിഷം കഴിച്ച് അവശ നിലയില്‍ കണ്ടെത്തി. ജോണ്‍സനെ പോലീസും നാട്ടുകാരും ചേര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *