സംസ്ഥാന സര്‍ക്കാരിന്റേയും ജില്ല പഞ്ചായത്ത്, വിവിധ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടേയും സഹകരണത്തോടെയാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഷീ വര്‍ക്ക് സ്‌പേസ് പദ്ധതി നടപ്പാക്കുന്നത്. ഉല്‍പ്പാദനം, ഐടി, ആരോഗ്യ മേഖല, വനിത യുവ സംരംഭകത്വം, വിദ്യാഭ്യാസം, പരിശീലനം, വ്യാപാരം എന്നിവയെല്ലാം ഒരു കുടക്കീഴിലാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയപാതയോട് ചേര്‍ന്ന് കൊടകര വല്ലപ്പാടിയില്‍ ഉള്ള ഒരു ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തിയാണ് 28.95 കോടി രൂപ ചെലവില്‍ ഷീവര്‍ക്ക് സ്‌പേസ് നിര്‍മിക്കുന്നത്. 83,390 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലകളിലായാണ് ഷീ വര്‍ക്ക് സ്‌പേസിനാവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.
വനിതകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തൊഴിലിടം ഒരുക്കാനുള്ള കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ വര്‍ക്ക് സ്‌പേസ് പദ്ധതിയുടെ നിര്‍മാണം കൊടകര വല്ലപ്പാടിയില്‍ പുരോഗമിക്കുന്നു. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നത്
