വെള്ളിയാഴ്ചയും ശനിയാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. എച്ചിപ്പാറ സെന്ററില്‍ വീടുകള്‍ക്കു സമീപമായിരുന്നു സംഭവം. പ്രദേശവാസികളാണ് ജഡം കണ്ടെത്തിയത്്. പൂവ്വത്തിങ്കല്‍ മജീദിന്റെയും മേലേമണ്ണില്‍ മണ്‍സൂര്‍ എന്നിവരുടെ പശുക്കളാണ് ശനിയാഴ്ച വന്യജീവി ആക്രമണത്തില്‍ ചത്തത്. പുലിയാണ് പശുക്കളെ കൊന്നതെന്ന സംശയം നാട്ടുകാര്‍ പങ്കുവെച്ചു. വന്യജീവികള്‍ ചേര്‍ന്ന് ഭക്ഷിച്ചനിലയിലാണ് പശുക്കളുടെ ജഡം. എന്നാല്‍ പുലിയുടെ ആക്രമണത്തിലാണ് പശുക്കള്‍ ചത്തതെന്ന് ചിമ്മിനി വനം വകുപ്പ് അധികൃതര്‍ സ്ഥീരീകരിച്ചിട്ടില്ല. സമീപത്ത് പാന്റേഷന്‍ തോട്ടങ്ങളില്‍ അടിക്കാടുകള്‍ വെട്ടി തെളിക്കാത്തത് വ്യാപകമായ പ്രതിഷേധം സൃഷ്ടിക്കുന്നുണ്ട്. പുലി, ആന തുടങ്ങീ വന്യജീവികളുടെ വിഹാര കേന്ദ്രമായി അടിക്കാടുകള്‍ ഉള്ള ഭാഗം മാറിയതായും പരാതി ഉയരുന്നുണ്ട്. തുടര്‍ച്ചയായി രണ്ടാം ദിനവും വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നു.