nctv news pudukkad

പുതുപ്പള്ളിയില്‍ പുതു ചരിത്രമായി ചാണ്ടി ഉമ്മന്‍: റെക്കോര്‍ഡ് ഭൂരിപക്ഷവുമായി പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചു

CHANDY OOMMMEN

കേരളരാഷ്ട്രീയം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 36,454 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്റെ മിന്നും ജയം. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും ചാണ്ടി ഉമ്മനാണ് വാരിക്കൂട്ടിയത്. വെറും 6447 വോട്ടുകള്‍ മാത്രം ബിജെപിയ്ക്ക് നേടാനായത്. 36667 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ സിപിഎമ്മിലെ ജെയ്ക്ക് സി. തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മന്‍ 78649 വോട്ടും ജെയ്ക്ക് സി. തോമസ് 41982 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ 6486 വോട്ടും നേടി. ഉമ്മന്‍ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ 36667 ആയി ഉയര്‍ത്തി.

Leave a Comment

Your email address will not be published. Required fields are marked *