nctv news pudukkad

 വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ 100-ാം പ്രതിഷ്ഠ തിരുനാളും ഊട്ട് നേര്‍ച്ചയും ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

VENDORE CHURCH

ശനിയാഴ്ച രാവിലെ 8ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വള്ളൂരാന്‍ കാര്‍മ്മികത്വം വഹിക്കും. ഫാദര്‍ ഡിറ്റോ കൂള തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വയ്ക്കല്‍, ഊട്ട് നേര്‍ച്ച വെഞ്ചിരിപ്പ്, ഊട്ട് വിതരണം, മാതാവിന് കിരീടം സമര്‍പ്പിക്കല്‍ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പാട്ടുകുര്‍ബ്ബാനക്ക് ഫാ. ഡേവിസ് പുലിക്കോട്ടില്‍ കാര്‍മ്മികത്വം വഹിക്കും. ഫാ. സെബാസ്റ്റിന്‍ ചാലക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട് തിരുനാള്‍ പ്രദക്ഷിണം, ഫാന്‍സി വെടിക്കെട്ട് എന്നിവ നടക്കും. സഹ വികാരി ഫാ. ഷിംജോ കുറുമ്പിലായി, ജനറല്‍ കണ്‍വീനര്‍ അജി മഞ്ഞളി, പിആര്‍ഒ ജീത്ത് പാറയ്ക്കല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *