nctv news pudukkad

nctv news logo
nctv news logo

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു

NIPAH PRECAUTION

ഇന്‍ഫെക്ഷന്‍ ഡിസീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.ആര്‍. രാജേഷിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. രോഗലക്ഷണം ഉള്ളവര്‍ വന്നാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുന്നത് മുതല്‍ പരിചരണം, സാമ്പിള്‍ ശേഖരണം, ചികിത്സ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സെക്യൂരിറ്റി ഓഫീസര്‍, മൈക്രോബയോളജി വിഭാഗം മേധാവി, സ്‌റ്റോര്‍ സൂപ്രണ്ട്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് ചുമതല നല്‍കി. ജനറല്‍ മെഡിസിന്‍, പള്‍മോണറി മെഡിസിന്‍, പീഡിയാട്രിക്‌സ്, അനസ്‌തേഷ്യോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, സെക്യൂരിറ്റി ഓഫീസര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനും രൂപം നല്‍കി. നിപയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമായി ബോധവല്‍ക്കരണം നല്‍കും. ആശുപത്രിയില്‍ വരുന്ന എല്ലാവരും മാസ്‌ക് ധരിക്കുവാനും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *