nctv news pudukkad

Author name: nctv news

പുതുക്കാട് ഗ്രാമ പഞ്ചായത്ത് ഹരിത പ്രഖ്യാപനം നടത്തി - nctv news -nctv pudukad-nctvlive

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ അയല്‍ക്കൂട്ടങ്ങള്‍, അംഗന്‍വാടികള്‍, വിവിധ സ്ഥാപനങ്ങള്‍, കലാലയങ്ങള്‍ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി.സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, ആന്‍സി ജോബി, രശ്മി ശ്രീഷോബ്, ഫിലോമിന ഫ്രാന്‍സീസ്, സെക്രട്ടറി ഉമ പി. ഉണ്ണികൃഷ്ണന്‍, അസി സെക്രട്ടറി എം.എ. അനൂപ,് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി. ഗീതു പ്രിയ, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സെറിന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു. ഹരിത

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ അയല്‍ക്കൂട്ടങ്ങള്‍, അംഗന്‍വാടികള്‍, വിവിധ സ്ഥാപനങ്ങള്‍, കലാലയങ്ങള്‍ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു Read More »

missing news- nctv news- pudukad news live

കല്ലൂര്‍ സ്വദേശിയെ കാണ്‍മാനില്ലെന്ന് പരാതി.

കല്ലൂര്‍ പൂണിശ്ശേരി പണക്കാരന്‍ വീട്ടില്‍ 38 വയസുള്ള ഷാജുവിനെയാണ് കാണാതായതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ കാണാതാകുമ്പോള്‍ നീല ഷര്‍ട്ടും റോസ് കളര്‍ കാവി മുണ്ടുമായിരുന്നു ധരിച്ചിരുന്ന വേഷം. വട്ടണാത്ര ഭാഗത്ത് ഇയാള്‍ സൈക്കിളില്‍ പോയതായും വിവരം ലഭിച്ചിട്ടുണ്ട്. ഷാജുവിനെ പറ്റി വിവരം ലഭിക്കുന്നവര്‍ 9745443379 എന്ന നമ്പറിലോ പുതുക്കാട് പൊലീസ് സ്റ്റേഷനിലൊ ബന്ധപ്പെടുക.

കല്ലൂര്‍ സ്വദേശിയെ കാണ്‍മാനില്ലെന്ന് പരാതി. Read More »

nctv news- pudukad news

കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ബിനോജ് ജോര്‍ജ് മാത്യു വിടവാങ്ങി

പുതുക്കാട് താലൂക്കാശുപത്രി മുന്‍ സൂപ്രണ്ടും കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുമായ ഡോ. ബിനോജ് ജോര്‍ജ് മാത്യു (46) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച നടക്കും. മണ്ണാര്‍ക്കാട് മാരത്തണില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു മരണം.

കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ബിനോജ് ജോര്‍ജ് മാത്യു വിടവാങ്ങി Read More »

announce-24-hour-ksrtc-strike-tuesday

ചൊവ്വാഴ്ച 24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക്

 ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്. തിങ്കളാഴ്ച 12 മണി മുതൽ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ പണിമുടക്കുമെന്ന് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ (ടിഡിഎഫ്) അറിയിച്ചു. കെഎസ്ആർടിസി സിഎംഡി പ്രമോജ് ഷങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർ‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം നിർത്തുക, ശമ്പളപരിഷ്കരണ കാരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ശമ്പള പരിഷ്കരണത്തിൽ പോലും

ചൊവ്വാഴ്ച 24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക് Read More »

nctv news- pudukad news

കോടാലി സ്വദേശിയായ യുവാവ് ജര്‍മനിയില്‍ മരിച്ചതായി നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു

കോടാലി അന്നാംപാടം ചെതലന്‍ വീട്ടില്‍ ദേവസിക്കുട്ടിയുടെ മകന്‍ സണ്ണി ബാബുവാണ് (48) മരിച്ചത്. പോളണ്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ ഡ്യൂട്ടിയുടെ ഭാഗമായി ജര്‍മനിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. ഭാര്യ: നിത. മക്കള്‍: ക്രിസ്റ്റീന്‍സ് തെരേസ്, കെവിന്‍, കരോലിന്‍.

കോടാലി സ്വദേശിയായ യുവാവ് ജര്‍മനിയില്‍ മരിച്ചതായി നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു Read More »

NCTV NEWS

മറ്റത്തൂര്‍ നൂലുവള്ളിയില്‍ നവീകരിച്ച സബ് സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് സബ് സെന്റര്‍ നവീകരിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈബി സജി, പഞ്ചായത്തംഗങ്ങളായ എന്‍.പി. അഭിലാഷ്, സീബ ശ്രീധരന്‍, മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് എം.വി. റോഷ്, ഹെല്‍ത് സൂപ്പര്‍വൈസര്‍ കെ.കെ. വിനോദ്, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ വി.എസ്. സുബീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മേരി ഹാംലറ്റ് എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ നൂലുവള്ളിയില്‍ നവീകരിച്ച സബ് സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു Read More »

GAS RATE- NCTV NEWS

രാജ്യത്ത് പാചക വാതക സിലിണ്ടര്‍ വില കുറച്ച് എണ്ണ വിപണന കമ്പനികള്‍

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഏഴ് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ പുതിയ റീട്ടെയില്‍ വില 1804 രൂപയില്‍ നിന്ന് 1797 രൂപയായി കുറഞ്ഞു. കൊച്ചിയില്‍ ആറ് രൂപ കുറഞ്ഞ് 1806 രൂപയായി.

രാജ്യത്ത് പാചക വാതക സിലിണ്ടര്‍ വില കുറച്ച് എണ്ണ വിപണന കമ്പനികള്‍ Read More »

CONGRESS MATTATHUR- NCTV NEWS

കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് നേതാക്കളായ സി.എച്ച്. സാദത്ത്, സിജില്‍ ചന്ദ്രന്‍, തങ്കമണി മോഹനന്‍, പി.സി. വേലായുധന്‍, ശിവന്‍ കൊറവങ്ങാട്ട്, ഷൈനി ബാബു, ലിനോ മൈക്കിള്‍, സായൂജ് സുരേന്ദ്രന്‍, നന്ദകുമാര്‍ കോരപ്പത്ത, ജോണി കൊട്ടേക്കാട്ടുകാരന്‍ എന്നിവര്‍ സന്നിഹിതരായി.

കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു Read More »

CONGRESS- NCTV NEWS- PUDUKAD NEWS

കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലൂരില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്ദീപ് കണിയത്ത് അധ്യക്ഷനായി. ഷെന്നി പനോക്കാരന്‍, സൈമണ്‍ നമ്പാടന്‍, ജോജു ചാഴൂക്കാരന്‍, ലിസി ജോണ്‍സണ്‍, ഷമീറ ഷാഹുല്‍ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലൂരില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു Read More »

NCTV NEWS- PUDUKAD NEWS

നന്ദിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ സമര്‍പ്പണവും നവീകരണ കലശവും ബുധനാഴ്ച മുതല്‍ ഫെബ്രുവരി 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. അന്നേദിവസം വൈകീട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക പരിപാടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.വി. രഘുനാഥ് അധ്യക്ഷത വഹിക്കും. ബുധനാഴ്ച മുതല്‍ ഫെബ്രുവരി അഞ്ച് വരെയുള്ള എല്ലാ ദിവസവും വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടികളില്‍ സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, സിനി ആര്‍ട്ടിസ്റ്റ് ശ്രിയ ചന്ദ്രന്‍, പെരുവനം കുട്ടന്‍മാരാര്‍, മുന്‍ വിദ്യാഭ്യാസ

നന്ദിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ സമര്‍പ്പണവും നവീകരണ കലശവും ബുധനാഴ്ച മുതല്‍ ഫെബ്രുവരി 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

soaring-temperature-in-kerala-people-needed-to-be-cautious-from-11-am-to-3pm-says-health-department

സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മണി മുതൽ 3 മണി വരെ പ്രത്യേകം ശ്രദ്ധിക്കണം, നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി

സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മണി മുതൽ 3 മണി വരെ പ്രത്യേകം ശ്രദ്ധിക്കണം, നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ് Read More »

NCTV NEWS- PUDUKAD NEWS

മാർച്ച് 31നകം എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന്  സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്

സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന്  സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. KSRTC , സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 31ന് മുമ്പ് ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം എന്നിവ കാണുന്ന രീതിയിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കണം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു

മാർച്ച് 31നകം എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന്  സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ് Read More »

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് സമ്മേളനം - nctv news - nctv pudukad

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് സമ്മേളനം നടന്നു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ബി. ശോഭന കുമാരി അധ്യക്ഷത വഹിച്ചു. 2024 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരേണ്ട പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്‍, യൂണിറ്റ് സെക്രട്ടറി പി. തങ്കം, ട്രഷറര്‍ ടി.എം. രാമന്‍കുട്ടി, കെ.ഒ. പൊറിഞ്ചു, ടി. ബാലകൃഷ്ണ മേനോന്‍, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, ടി.വി. ശാരംഗന്‍, ജോസഫ് ചിറ്റിലപ്പിള്ളി, കെ. സുകുമാരന്‍, സി.എസ്. സുരേഷ്, ആന്റു

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് സമ്മേളനം നടന്നു Read More »

VYAPARI VYAVASAYI- NCTV NEWS- PUDUKAD NEWS

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റ് മികച്ച പ്രാദേശിക ചാനലിന് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് എന്‍സിടിവി ന്യൂസ് ചാനലിന് സമര്‍പ്പിച്ചു

 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിന്റെ നേതൃത്വത്തില്‍ അംഗങ്ങളുടെ മക്കള്‍ക്ക് ഒരു ലക്ഷം രൂപ വിവാഹസമ്മാനം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മഞ്ഞളി, ജില്ലാ സെക്രട്ടറി വി.ടി. ജോര്‍ജ് എന്നിവരില്‍ നിന്ന് എന്‍സിടിവിയ്ക്ക് വേണ്ടി മാര്‍ക്കറ്റിങ് ഹെഡും ന്യൂസ് പ്രസന്ററുമായ സെബി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റ് മികച്ച പ്രാദേശിക ചാനലിന് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് എന്‍സിടിവി ന്യൂസ് ചാനലിന് സമര്‍പ്പിച്ചു Read More »

PUDUKAD NEWS- PUDUKAD CHURCH- NCTV NEWS- PUDUKAD NEWS

പുതുക്കാട് തിരുനാളിനോട് അനുബന്ധിച്ച് കാഞ്ഞൂര്‍ അമ്പു സമുദായം പുതുക്കാട് സെന്ററില്‍ സ്ഥാപിക്കുന്ന ദീപലാങ്കര പന്തലിന് കാല്‍നാട്ടി

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറൊന അസി. വികാരി ഫാദര്‍ ഷിജോ പള്ളിക്കുന്നത്ത് വെഞ്ചിരിപ്പു കര്‍മ്മം നടത്തി. ഫാദര്‍ ബിജോയ് പൊന്‍പറമ്പില്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗം ആന്‍സി ജോബി എന്നിവര്‍ സന്നിഹിതരായി.

പുതുക്കാട് തിരുനാളിനോട് അനുബന്ധിച്ച് കാഞ്ഞൂര്‍ അമ്പു സമുദായം പുതുക്കാട് സെന്ററില്‍ സ്ഥാപിക്കുന്ന ദീപലാങ്കര പന്തലിന് കാല്‍നാട്ടി Read More »

TRAFFIC AWARNESS CLASS- PUDUIKAD POLICE- SPC

പുതുക്കാട് പോലീസും നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകളും ചേര്‍ന്ന് നന്തിക്കര സ്‌കൂള്‍ ജംഗ്ഷനില്‍ ട്രാഫിക് ബോധവത്ക്കരണം നടത്തി

 ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും ഹെല്‍മെറ്റ് ധരിക്കാതെയും വന്ന വാഹനങ്ങള്‍ക്ക് പോലീസും സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളും ട്രാഫിക് നിയമങ്ങളെക്കുറിച്ച് വിശദീകരിച്ചു. പുതുക്കാട് പോലീസ് എസ് എച്ച് ഒ വി. സജീഷ് കുമാര്‍, സി പി ഒ മാരായ സുജിത്ത് കുമാര്‍, അജി, അദ്ധ്യാപകന്‍ ശിഹാബുദീന്‍, പി ടി എ പ്രസിഡന്റ് സുനില്‍ കൈതവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 

പുതുക്കാട് പോലീസും നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകളും ചേര്‍ന്ന് നന്തിക്കര സ്‌കൂള്‍ ജംഗ്ഷനില്‍ ട്രാഫിക് ബോധവത്ക്കരണം നടത്തി Read More »

റിപ്പബ്ലിക് ദിനാഘോഷ ലഹരിയിൽ ഇന്ത്യ

രാജ്യത്തെ ഓരോ പൗരനും ആവേശത്തോടെയും ദേശസ്‌നേഹത്തോടെയും ആഘോഷിക്കുകയും ഓർമ്മിക്കേണ്ടതുമായ ദിവസമാണ് ജനുവരി ഇരുപത്തിയാറ്. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഭരണഘടനയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനം. ഇന്ത്യ അവിശ്വസനീയമായ വൈവിധ്യങ്ങളുള്ള – വൈവിധ്യമാർന്ന ഭാഷകൾ, സംസ്കാരങ്ങൾ, മതങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുള്ള ഒരു രാജ്യമാണ്. രാജ്യത്തിന്റെ വൈവിധ്യത്തിൽ ഏകത്വം ആഘോഷിക്കുന്നതിനുള്ള സമയമാണ് റിപ്പബ്ലിക്

റിപ്പബ്ലിക് ദിനാഘോഷ ലഹരിയിൽ ഇന്ത്യ Read More »

പുതുക്കാട് ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി ഗുണഭോക്താക്കളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള സ്‌പെഷ്യല്‍ ഭിന്നശേഷി വയോജന ഗ്രാമസഭ നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, സി.സി. സോമസുന്ദരന്‍, സി.പി. സജീവന്‍ , സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി.കെ. വിനോദിനി എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി ഗുണഭോക്താക്കളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള സ്‌പെഷ്യല്‍ ഭിന്നശേഷി വയോജന ഗ്രാമസഭ നടത്തി. Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട നൂതന പദ്ധതിയായ വനിതകള്‍ക്ക് കരാട്ടെ പരിശീലനം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, സെക്രട്ടറി വി.വി. രതീഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആന്‍സി എന്നിവര്‍ പ്രസംഗിച്ചു. കരാട്ടെ അസോസിയേഷന്‍ അംഗം ആദിത്യയുടെ നേതൃത്വത്തിലാണ് പരിശീലനം.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട നൂതന പദ്ധതിയായ വനിതകള്‍ക്ക് കരാട്ടെ പരിശീലനം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു Read More »

പുതുക്കാട് ഗ്രാമ പഞ്ചായത്ത് 2025- 26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കര്‍ഷക സഭ നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, കൃഷി ഓഫീസര്‍ പി. ആര്‍. കവിത, വെറ്റിനറി സര്‍ജന്‍ ഡോ. ഫ്‌ളെമി ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമ പഞ്ചായത്ത് 2025- 26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കര്‍ഷക സഭ നടത്തി. Read More »