nctv news pudukkad

nctv news logo
nctv news logo

nctv news

kodakara panchayath

കൊടകര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സമഗ്ര നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതി  നീരുറവിന്റെ   ഭാഗമായുള്ള നീര്‍ത്തട നടത്തം നടത്തി. 

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അമ്പിളി സോമന്‍ നീര്‍ത്തട യാത്ര ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ്  കെ.ജി. രജീഷ് അധ്യക്ഷനായിരുന്നു. കൊടകര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍. ഉഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി, മറ്റു അംഗങ്ങളായ ടി.വി. പ്രജിത്ത്, പ്രിനില ഗിരീശന്‍ , ലത ഷാജു, ഷീബ ജോഷി എന്നിവര്‍ പ്രസംഗിച്ചു. കൊടകര ഗ്രാമ പഞ്ചായത്ത് വിഇഒ കെ. രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. 

nenmanikara panchayath

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷീല മനോഹരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, സാമൂഹ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകള്‍, നെന്മണിക്കര ഫുട്‌ബോള്‍ അക്കാദമിയിലെ കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു. നീര്‍ത്തട യാത്ര മടവാക്കര മണലി പുഴയോരത്ത് നിന്ന് തുടങ്ങി എറവക്കാട് സമാപിച്ചു

kallur west holy mary rosary church

കല്ലൂര്‍ പടിഞ്ഞാറ് ഹോളി മേരീ റോസറി പള്ളിയില്‍ മതപഠന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലന ദിനാഘോഷം സംഘടിപ്പിച്ചു.

തൃശൂര്‍ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ. ഫാ. സിജോ മുരിങ്ങാത്തേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിശ്വാസ പരിശീലന യൂണിറ്റ് ഡയറക്ടര്‍ റവ. ഫാ. ജോളി ചിറമ്മല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൈയെഴുത്ത് മാസികയുടെ പ്രകാശനവും, സമ്മാനദാനവും നടത്തി. 25,15,10 വര്‍ഷങ്ങള്‍ സേവനമനുഷ്ഠിച്ച വിശ്വാസ പരിശീലകരെ ആദരിച്ചു. സെക്രട്ടറി ലിന്റോ അന്തിക്കാടന്‍, സിസ്റ്റര്‍ ക്ലയര്‍, കൈക്കാരന്‍ പോള്‍ വട്ടക്കുഴി, റവ. ഫാ. ജോളി ചിറമ്മല്‍, പിടിഎ പ്രസിഡന്റ് പോള്‍സണ്‍ തേറാട്ടില്‍, സ്‌കൂള്‍ ലീഡര്‍ അലന്‍ കീര്‍ത്ത്, വിശ്വാസ …

കല്ലൂര്‍ പടിഞ്ഞാറ് ഹോളി മേരീ റോസറി പള്ളിയില്‍ മതപഠന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലന ദിനാഘോഷം സംഘടിപ്പിച്ചു. Read More »

trikur agritherapi

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും അഗ്രിതെറാപ്പി പദ്ധതിയുടെ ഭാഗമായി ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു.

 തൃക്കൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന അഗ്രിതെറാപ്പി പദ്ധതിയുടെ ഭാഗമായുള്ള സഞ്ജീവനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഡേവിസ്, …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും അഗ്രിതെറാപ്പി പദ്ധതിയുടെ ഭാഗമായി ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു. Read More »

sreeramakrishna school

 ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്രമേളയില്‍ ആതിഥേയരായ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ 225 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്മാരായി.

217 പോയിന്റോടെ കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 195 പോയിന്റ് നേടി സരസ്വതി വിദ്യാനികേതന്‍ ഏങ്ങണ്ടിയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്‍പി, യുപി വിഭാഗത്തില്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.   ഹൈസ്‌കൂള്‍ വിഭാഗത്തില്‍  ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമാപനസഭയില്‍ കൊടകര വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പി. മുരളി അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് വി.എന്‍. രാജീവന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.

നെല്ലിപ്പറമ്പ് കനാല്‍ പരിസരത്തു നിന്നും  ആരംഭിച്ച നീരുറവ് നീര്‍ത്തട യാത്ര വാസുപുരത്ത് അവസാനിച്ചു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ്, പഞ്ചായത്തംഗങ്ങളായ ജിഷ ഹരിദാസ്, ബിന്ദു മനോജ്കുമാര്‍, ഗ്രാമ സേവകനായ സി.എസ.് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മതിക്കുന്ന് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര തൃക്കൂര്‍ പഞ്ചായത്ത് ഓഫീസില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലീഷ് ചെമ്പാറ, …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു. Read More »

kattupanni

വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടുപ്പന്നി ശല്യം രൂക്ഷമാകുന്നതായി കര്‍ഷകരുടെ പരാതി.

 ഇഞ്ചക്കുണ്ട്, കല്‍ക്കുഴി, മുനിയാട്ടുകുന്ന് എന്നിവിടങ്ങളിലാണ് കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി ഉയരുന്നത്. വാഴ, കപ്പ, ചേമ്പ്, ചേന എന്നിവ ഉള്‍പ്പെടെയുള്ള കൃഷികളാണ് പ്രധാനമായും ഇവ നശിപ്പിച്ചത്. ഇന്‍ഷുര്‍ ചെയ്ത വാഴകള്‍ നശിപ്പിച്ചിട്ട് 7 മാസം പിന്നിട്ടിട്ടും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഔസേഫ് ചെരടായിയുടെ 300 വാഴകളില്‍ 50 എണ്ണവും ബിനോയ് ഞെരിഞ്ഞാപ്പിള്ളിയുടെ 20ഓളം വാഴകളും കാട്ടുപന്നികള്‍ നശിപ്പിച്ചു. വനംവകുപ്പിന്റെ അനാസ്ഥ മൂലം കൃഷിയുപേക്ഷിക്കേണ്ട ഗതികേടിലാണെന്നും അധികൃതര്‍ അനുകൂല നടപടി സ്വീകരിക്കണമെന്നും …

വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടുപ്പന്നി ശല്യം രൂക്ഷമാകുന്നതായി കര്‍ഷകരുടെ പരാതി. Read More »

saneesh mla pressmeet

ദേശീയപാതയിലെ  കൊടകരയിലും  പേരാമ്പ്രയിലും മഴക്കാലത്ത് അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അറിയിച്ചു

  െ്രെഡനേജ് സംവിധാനത്തിലെ പാകപിഴകള്‍ മൂലം മഴപെയ്യുമ്പോള്‍ മലിനജലമടക്കം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തുകയും  ദേശീയപാതയിലും സര്‍വീസ് റോഡിലും വെള്ളം  കെട്ടിക്കടന്ന് ഗതാഗത  തടസവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. വര്‍ഷങ്ങളായുള്ള ഈ ദുരിതത്തിന് പരിഹാരം കാണാന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതുള്‍പ്പടെയുള്ള ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൊടകരയിലും പേരാമ്പ്രയിലും െ്രെഡനേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് എംഎല്‍എ പറഞ്ഞു. കൊടകര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കാവില്‍പാടം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന പതിനഞ്ചു ലക്ഷം …

ദേശീയപാതയിലെ  കൊടകരയിലും  പേരാമ്പ്രയിലും മഴക്കാലത്ത് അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അറിയിച്ചു Read More »

pratheeksha 2022

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലാകായികമേള പ്രതീക്ഷ 2022 സംഘടിപ്പിച്ചു

പ്രതീക്ഷ 2022  കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു  അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ശ്രീലക്ഷ്മി അനില്‍കുമാര്‍, എഴുത്തുകാരന്‍ സുധീഷ് ചന്ദ്രന്‍,  മറ്റു പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

varandarapilli vimala hridaya church

വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയനാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും സംയുക്ത ഊട്ടു തിരുന്നാളിന് കൊടിയേറി.

കൊടിയേറ്റ് കര്‍മ്മം വികാരി റവ ഫാ.ബിജു പുതുശ്ശേരി നിര്‍വഹിച്ചു. അസി. വികാരി സൂരജ് കാക്കശ്ശേരി  തിരുന്നാള്‍ കണ്‍വീനര്‍, കൈക്കാരന്മാര്‍, തിരുന്നാള്‍ പ്രസുദേന്തിമാര്‍, കമ്മിറ്റി അംഗങ്ങള്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

parappukara forana church

പറപ്പൂക്കര സെന്റ്. ജോണ്‍സ് ഫൊറോന പള്ളിയിലെ ദര്‍ശനത്തിരുനാളിന് കൊടികയറി.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും പറപ്പൂക്കര പള്ളി വികാരിയുമായ മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ശനിയും ഞായറുമായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 5ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് റവ. ഫാ. അനൂപ് പാട്ടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം വൈകീട്ട് 5ന് ദിവ്യബലി തുടര്‍ന്ന് മതബോധന ദിനാഘോഷം നടക്കും.

citu pudukad

ലഹരിക്കെതിരെ സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ ദേശീയ പാതയില്‍ ആമ്പല്ലൂര്‍  മുതല്‍ പുതുക്കാട് വരെ മനുഷ്യ ചങ്ങല തീര്‍ത്തു.

സിഐടിയു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് തൊഴിലാളികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് പുതുക്കാട് സെന്ററില്‍ നടന്ന പൊതുയോഗവും യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സിഐടിയു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആര്‍. പ്രസാദന്‍, ട്രഷറര്‍ പി.സി. ഉമേഷ്, ജില്ലാ കമ്മറ്റി അംഗം എം കെ അശോകന്‍, കെ.കെ. ഗോപി, എം.എ. ഫ്രാന്‍സിസ്, പി.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

kodakara shasti

ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠി മഹോല്‍സവത്തിന് കൊടിയേറി. 

കൊടകര പൂനിലാര്‍ക്കാവിന്റെ കീഴേടമായ കുന്നതൃകോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ നടന്ന കൊടിയേറ്റ ചടങ്ങുകളില്‍ നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു. തുടര്‍ന്ന് കളഭാഭിഷേകം, വിശേഷാല്‍പൂജകള്‍ എന്നിവയും നടന്നു. തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി മേല്‍ശാന്തി അമൃത് ബട്ട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പൂനിലാര്‍ക്കാവ് ദേവസ്വം ഭരണ സമിതി പ്രസിഡന്റ് ഡി. നിര്‍മ്മല്‍, സെക്രട്ടറി ഇളയത്ത് രവീന്ദ്രന്‍, ഖജാന്‍ജി സുരേഷ് മേനോന്‍, ഇ.എ. അരവിന്ദാക്ഷന്‍, വി.എസ്. വത്സകുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഈ മാസം 29നാണ് പ്രസിദ്ധമായ …

ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠി മഹോല്‍സവത്തിന് കൊടിയേറി.  Read More »

sslc exam date announced

SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ; പ്ലസ് ടു മാര്‍ച്ച് 10 മുതല്‍

നിലവിലെ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷ 2023 മാര്‍ച്ച് ഒന്‍പത് മുതല്‍ 29-വരെ നടത്തും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27-ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാഫലം മെയ് 10-നുള്ളില്‍ പ്രഖ്യാപിക്കും. മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 10 മുതല്‍ 30വരെയാണ് ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷ. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് മാതൃകാ പരീക്ഷകള്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. …

SSLC പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ; പ്ലസ് ടു മാര്‍ച്ച് 10 മുതല്‍ Read More »

പുതുക്കാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. 

പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. ഡേവീസ് അക്കര, ഷാജു കാളിയേങ്കര, സുനില്‍ മുളങ്ങാട്ടുക്കര, പി. രാമന്‍ക്കുട്ടി, എം.ബി. പ്രിന്‍സ്, കെ.എല്‍. ജോസ്, കെ.ജെ. ജോജു, ഇ.എ. ഓമന, ഷെന്നി പനോക്കാരന്‍, ബിജു അബഴക്കാടന്‍, ജോര്‍ജ് ഇടപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

vasupuram pappali road

 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാസുപുരം പാപ്പാളി പാടം കല്ലിടുമ്പ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  കെ.വി. ഉണ്ണികൃഷ്ണന്‍,  വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ സുധീഷ്, പഞ്ചായത്ത് അംഗങ്ങളായ  ബിന്ദു മനോജ് കുമാര്‍, ജിഷ ഹരിദാസ്, സീബ ശ്രീധരന്‍, എന്‍.പി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

kodakara shasti

കൊടകര ഷഷ്ഠിയോടനുബന്ധിച്ച് പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടത്തി.

 കൊടകരയിലെ 21 സെറ്റുകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. കാല്‍നാട്ട് കര്‍മ്മം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഐ.കെ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സംരക്ഷണസമിതി പ്രസിഡന്റ് നിര്‍മ്മല്‍,  പഞ്ചായത്തംഗം സി.ഡി. സിബി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് പി.ആര്‍. പ്രസാദന്‍, ടി.എ. രാജന്‍ ബാബു ,ദേവസ്വം ഭരണ സമതി അംഗം വല്‍സ കുമാര്‍, എന്‍.വി. ബിജു, എന്‍.പി. ദിനേഷ് , ടി.ജെ. അജോ, പ്രഭന്‍മുണ്ടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

neerthada yathra

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

west kodaly ambanoli road

കിഴക്കേ കോടാലി അമ്പനോളി റോഡ് നവീകരണം ആരംഭിച്ചു

റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം നിജില്‍ സന്നിഹിതനായിരുന്നു. 2021-2022 സാമ്പത്തിക വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും, പ്രളയാനന്തര നവീകരണത്തിന് നല്‍കിയ 10 ലക്ഷം രൂപയും ചെലവാക്കിയാണ് റോഡ് നവീകരിക്കുന്നത്.