nctv news pudukkad

nctv news logo
nctv news logo

nctv news

ELEPHANT ATTACK

പാലപ്പിള്ളി കുണ്ടായിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു

കുണ്ടായി എസ്‌റ്റേറ്റിലെ വാച്ചറും തോട്ടം തൊഴിലാളിയുമായ കുണ്ടായി കൊട്ടാരത്തില്‍ 58 വയസുള്ള അയ്യപ്പനാണ് പരുക്കേറ്റത്. ജോലിക്കിടെ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പരുക്കേറ്റതിനെ തുടര്‍ന്ന് പ്ലാന്റേഷനിലെ ഡിസ്‌പെന്‍സറിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

chandy oommen sworn as mla

ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു

പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിനെതിരെ വന്‍ വിജയം നേടിയ ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്.

echippara

എച്ചിപ്പാറയില്‍ വന്യജീവി ആക്രമണത്തില്‍ രണ്ട് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി

വെള്ളിയാഴ്ചയും ശനിയാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. എച്ചിപ്പാറ സെന്ററില്‍ വീടുകള്‍ക്കു സമീപമായിരുന്നു സംഭവം. പ്രദേശവാസികളാണ് ജഡം കണ്ടെത്തിയത്്. പൂവ്വത്തിങ്കല്‍ മജീദിന്റെയും മേലേമണ്ണില്‍ മണ്‍സൂര്‍ എന്നിവരുടെ പശുക്കളാണ് ശനിയാഴ്ച വന്യജീവി ആക്രമണത്തില്‍ ചത്തത്. പുലിയാണ് പശുക്കളെ കൊന്നതെന്ന സംശയം നാട്ടുകാര്‍ പങ്കുവെച്ചു. വന്യജീവികള്‍ ചേര്‍ന്ന് ഭക്ഷിച്ചനിലയിലാണ് പശുക്കളുടെ ജഡം. എന്നാല്‍ പുലിയുടെ ആക്രമണത്തിലാണ് പശുക്കള്‍ ചത്തതെന്ന് ചിമ്മിനി വനം വകുപ്പ് അധികൃതര്‍ സ്ഥീരീകരിച്ചിട്ടില്ല. സമീപത്ത് പാന്റേഷന്‍ തോട്ടങ്ങളില്‍ അടിക്കാടുകള്‍ വെട്ടി തെളിക്കാത്തത് വ്യാപകമായ പ്രതിഷേധം സൃഷ്ടിക്കുന്നുണ്ട്. …

എച്ചിപ്പാറയില്‍ വന്യജീവി ആക്രമണത്തില്‍ രണ്ട് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി Read More »

അറിയിപ്പ്

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുള്ള റഗുലര്‍ ഡിപ്ലോമ എഞ്ചിനിയറിങ് സീറ്റുകളിലേയ്ക്ക് തിങ്കളാഴ്ച കോളേജില്‍ വെച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തപ്പെടുന്നു. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ താഴെ കാണുന്ന സമയക്രമം അനുസരിച്ച് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം കോളേജില്‍ ഹാജരാകേണ്ടതാണ്. ബ്രാഞ്ച് മാറ്റവും സ്ഥാപനമാറ്റവും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. രാവിലെ 9 മുതല്‍ 10 വരെ 1 മുതല്‍ 25,000 വരെ റാങ്കുള്ളവരും 10 മണി മുതല്‍ 11 വരെ …

അറിയിപ്പ് Read More »

ROBBERY

തൃശൂരിൽ വൻ സ്വർണ്ണാഭരണ കവർച്ച

ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡി.പി. പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപിചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച മൂന്ന് കിലോ സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേസ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയത്.ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ , അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്.

CHANDY OOMMMEN

പുതുപ്പള്ളിയില്‍ പുതു ചരിത്രമായി ചാണ്ടി ഉമ്മന്‍: റെക്കോര്‍ഡ് ഭൂരിപക്ഷവുമായി പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചു

കേരളരാഷ്ട്രീയം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 36,454 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്റെ മിന്നും ജയം. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും ചാണ്ടി ഉമ്മനാണ് വാരിക്കൂട്ടിയത്. വെറും 6447 വോട്ടുകള്‍ മാത്രം ബിജെപിയ്ക്ക് നേടാനായത്. 36667 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ സിപിഎമ്മിലെ ജെയ്ക്ക് സി. തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മന്‍ 78649 വോട്ടും ജെയ്ക്ക് സി. തോമസ് 41982 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ …

പുതുപ്പള്ളിയില്‍ പുതു ചരിത്രമായി ചാണ്ടി ഉമ്മന്‍: റെക്കോര്‍ഡ് ഭൂരിപക്ഷവുമായി പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചു Read More »

DEATH

നന്തിക്കര അഴകത്ത് വീട്ടില്‍ തങ്കപ്പന്‍ മകന്‍ വേണുഗോപാല്‍ അന്തരിച്ചു

നന്തിക്കര അഴകത്ത് വീട്ടില്‍ തങ്കപ്പന്‍ മകന്‍ വേണുഗോപാല്‍ അന്തരിച്ചു. 65 വയസായിരുന്നു. സംസ്‌കാരം നടത്തി.. അംബികയാണ് ഭാര്യ. മഞ്ജുലാല്‍, പ്രേംലാല്‍ എന്നിവര്‍ മക്കളും അപര്‍ണ്ണ, ശ്രുതി എന്നിവര്‍ മരുമക്കളുമാണ്.

VENDORE CHURCH

 വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ 100-ാം പ്രതിഷ്ഠ തിരുനാളും ഊട്ട് നേര്‍ച്ചയും ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ 8ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വള്ളൂരാന്‍ കാര്‍മ്മികത്വം വഹിക്കും. ഫാദര്‍ ഡിറ്റോ കൂള തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വയ്ക്കല്‍, ഊട്ട് നേര്‍ച്ച വെഞ്ചിരിപ്പ്, ഊട്ട് വിതരണം, മാതാവിന് കിരീടം സമര്‍പ്പിക്കല്‍ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പാട്ടുകുര്‍ബ്ബാനക്ക് ഫാ. ഡേവിസ് പുലിക്കോട്ടില്‍ കാര്‍മ്മികത്വം വഹിക്കും. ഫാ. സെബാസ്റ്റിന്‍ ചാലക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട് തിരുനാള്‍ പ്രദക്ഷിണം, ഫാന്‍സി …

 വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ 100-ാം പ്രതിഷ്ഠ തിരുനാളും ഊട്ട് നേര്‍ച്ചയും ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. Read More »

THOTTIPAL DEATH

ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടിയ തൊട്ടിപ്പാള്‍ സ്വദേശിനിയുടെ മരണത്തില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്

തൊട്ടിപ്പാള്‍ പുളിക്കല്‍ അജിത്ത്കുമാറിന്റെ ഭാര്യ 47 വയസുള്ള ഷേര്‍ളിയാണ് മരിച്ചത്. മാപ്രാണത്തുള്ള സ്വകാര്യ ആശുപത്രിയ്‌ക്കെതിരെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 4നാണ് പനിയെ തുടര്‍ന്ന് പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഷേര്‍ളി ചികിത്സ തേടിയത്. ഡെങ്കിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്നാണ് മാപ്രാണത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പറപ്പൂക്കരയിലെ ഡോക്ടര്‍ റഫര്‍ ചെയ്യുന്നത്. 5-ാം തീയതി ഉച്ചയ്ക്ക് മാപ്രാണത്തുള്ള ആശുപത്രിയില്‍ ഡെങ്കിപ്പനി സ്ഥീരീകരിക്കുകയും അവിടെ ഷേര്‍ളിയെ അഡ്മിറ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ അഡ്മിറ്റു ചെയ്ത വേളയില്‍ മാത്രമാണ് ഡോക്ടര്‍ എത്തിയതെന്നും …

ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടിയ തൊട്ടിപ്പാള്‍ സ്വദേശിനിയുടെ മരണത്തില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത് Read More »

KAPPA ARREST

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വരന്തരപ്പിള്ളി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

വരന്തരപ്പിള്ളി വേലൂപ്പാടം കലവറക്കുന്ന് മുല്ല വീട്ടില്‍ 37 വയസുള്ള സുമനെയാണ് നാടുകടത്തിയത്. വധശ്രമം, തട്ടികൊണ്ടുപോകല്‍ ഉള്‍പ്പടെ 7 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. 16 വയസുകാരനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി വ്യാജ പോക്‌സോ കേസ് കൊടുപ്പിക്കുന്നതിന് പ്രേരിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

RAIN- UPDATES

കൊടകര ചാറ്റിലാംപാടം പാടശേഖരത്ത് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി തുടങ്ങിയ നെല്‍ച്ചെടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് മഴയെത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി

കാലവര്‍ഷം സജീവമാകാന്‍ താമസിച്ചതിനെ തുടര്‍ന്ന് പതിവിലും ഒരു മാസത്തോളം വൈകി വിരിപ്പുകൃഷിയിറക്കിയ ഇവിടെ നെല്‍ച്ചെടികള്‍ ഉണക്കു ഭീഷണിയിലായിരുന്നു. ചിങ്ങമാസം പിറക്കുന്നതിനു മുമ്പേ മഴ ദുര്‍ബലമായതിനെ തുടര്‍ന്ന് ചാറ്റിലാംപാടത്തെ തോട് വറ്റിവരണ്ടതാണ്  മഴയെ മാത്രം ആശ്രയിച്ച്  വിരിപ്പ് കൃഷി ചെയ്യുന്ന ഇവിടത്തെ  കര്‍ഷകര്‍ക്ക് പ്രതിസന്ധിയായത്. സമീപ പ്രദേശങ്ങളിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളില്‍ നിന്ന് പാടശേഖരത്തിന്റെ ചില ഭാഗങ്ങളിലേക്ക്   വെള്ളമെത്തിച്ച് നെല്‍ച്ചെടികള്‍ ഉണങ്ങാതെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചിരുന്നു. കൃഷിച്ചെലവ് ക്രമാതീതമായി വര്‍ധിക്കാനും ഇത് കാരണമായിരുന്നു. ചാലക്കുടി വലതുകര കനാലിനു …

കൊടകര ചാറ്റിലാംപാടം പാടശേഖരത്ത് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി തുടങ്ങിയ നെല്‍ച്ചെടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് മഴയെത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി Read More »

PUDUKAD RAILWAY

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമുകളും മുപ്ലിയം ഐസിസിഎസ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ പിന്‍ഭാഗത്ത് പുല്ലുകള്‍ വളര്‍ന്ന നിലയില്‍ ആയിരുന്നു. സ്‌റ്റേഷനില്‍ കഴിഞ്ഞ മാസങ്ങളില്‍  യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുക്കാട് ട്രയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിനെ സമീപിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യത്തിന് എല്ലാ പിന്തുണകളും പ്രഖ്യാപിച്ച മുപ്ലിയം ഐസിസിഎസ് കോളേജ് പോളിടെക്‌നിക്ക് എന്‍ എസ്എസ് യൂണിറ്റ് ശുചീകരണ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ അവധി ദിനമായ ബുധനാഴ്ച രാവിലെ മുതല്‍ ശുചീകരണം ആരംഭിച്ചു. സ്‌റ്റേഷനിലെ …

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമുകളും മുപ്ലിയം ഐസിസിഎസ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി Read More »

ANUSMARANAM

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍. രാമന്‍ നായരുടെ 20-ാം ചരമവാര്‍ഷിക ദിനവും അനുസ്മരണവും കല്ലൂരില്‍ സംഘടിപ്പിച്ചു

 തൃക്കൂര്‍ മണ്ഡലം 17ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു ഉദ്ഘാടനം ചെയ്തു. സന്ദീപ് കണിയത് അദ്ധ്യക്ഷത വഹിച്ചു. സി.വി. ഷംസുദീന്‍, ഹേമലത സുകുമാരന്‍, എ. നാരായണന്‍ കുട്ടി, അരവിന്ദാക്ഷന്‍ ചെറാല, രാമന്‍കുട്ടി പൊറാട്ടുക്കര എന്നിവര്‍ പ്രസംഗിച്ചു. 

mattathur vasupuram

മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് റോഡരുകില്‍ സൂക്ഷിച്ചിട്ടുള്ള അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നു

വാസുപുരം ചെമ്പുച്ചിറ റോഡരുകില്‍ നിര്‍മിച്ചിട്ടുള്ള മിനി എം സി എഫിലും പരിസരത്തുമായാണ് മാസങ്ങളായി മാലിന്യചാക്കുകള്‍ കൂടിക്കിടക്കുന്നത്. ഹരിത കര്‍മസേന വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളാണ് ചാക്കുകളിലാക്കി മിനി എംസിഎഫിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ളത്. ഇതി നിറഞ്ഞതോടെ പുതിയതായി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ചാക്കുകളിലാക്കി പുറത്ത് റോഡരുകിലാണ് അടുക്കി വെച്ചിട്ടുള്ളത്. സ്വകാര്യ വ്യക്തികള്‍ അനധികൃതമായി ഇവിടെ മാലിന്യം കൊണ്ടുവന്നു തള്ളുന്നതായും പരാതിയുണ്ട്.

kodaly school

കോടാലി ഗവ. എല്‍പി സ്‌കൂളിന് വീണ്ടും മികച്ച പിടിഎ അവാര്‍ഡ്

അഞ്ചാം തവണയാണ് ഈ വിദ്യാലയത്തിന് സംസ്ഥാന തലത്തില്‍ പിടിഎ അവാര്‍ഡ് ലഭിക്കുന്നത്. കേരള സ്‌റ്റേറ്റ് പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ 2022-23 വര്‍ഷത്തെ മികച്ച ഗവ.എല്‍.പി. സ്‌കൂളിനുള്ള പുരസ്‌കാരമാണ് ഇത്തവണ കോടാലി ജി.എല്‍.പി. സ്‌കൂളിനെ തേടിയെത്തിയത്. വിദ്യാര്‍ഥികളുടെ നന്മയും വിദ്യാഭ്യാസ പുരോഗതിയും വിദ്യാലയത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതും ലക്ഷ്യം വെച്ചുള്ള  കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2013-14 അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച പിടിഎ ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ  അഞ്ചുലക്ഷം രൂപയുടെ പുരസ്‌കാരം നേടിയിട്ടുള്ള കോടാലി ജി.എല്‍.പി. സ്‌കൂള്‍ …

കോടാലി ഗവ. എല്‍പി സ്‌കൂളിന് വീണ്ടും മികച്ച പിടിഎ അവാര്‍ഡ് Read More »

kodaly

 കോടാലി വിദ്യാലയ സൗഹൃദ വേദിയുടെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ചടങ്ങ് പ്രസിഡന്റ് വി.എം. ഹംസ ഉദ്ഘാടനം ചെയ്തു. ബാബു കുനാമ്പുറം, പി.എസ.്പ്രശാന്ത്, സി.എം. ശിവകുമാര്‍, ടി.കെ. ലാലന്‍, പി.കെ.  രമേശ്, സുരേഷ് തയ്യില്‍, വിദ്യ, സുസി ജോര്‍ജ്, പി.ആര്‍. ഗംഗ എന്നിവര്‍ പ്രസംഗിച്ചു.

FIRE FORCE THRISSUR

കേരള അഗ്‌നിരക്ഷാസേനയില്‍ നിയമിതരായ ആദ്യ ബാച്ചിലെ ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലനത്തിന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ തുടക്കമായി

ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ ഫയര്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി ഒരേസമയം ഇത്രയേറെ വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക താല്പര്യപ്രകാരം യൂണിഫോം സേനകളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനം. അക്കാദമിയിലെ  ആറുമാസത്തെ അടിസ്ഥാന പരിശീലനത്തിന് ശേഷം ബന്ധപ്പെട്ട നിലയങ്ങളില്‍ സ്‌റ്റേഷന്‍ പരിശീലനത്തിനായി അയക്കും. തുടര്‍ന്ന് വിവിധ സ്‌റ്റേഷനുകളില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി ഇവരെ നിയോഗിക്കും. നിലവില്‍ 86 പേരാണ് നിയമിതരായത്. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ …

കേരള അഗ്‌നിരക്ഷാസേനയില്‍ നിയമിതരായ ആദ്യ ബാച്ചിലെ ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലനത്തിന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ തുടക്കമായി Read More »

ELECTION

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പീച്ചിയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ കളക്ടര്‍മാരും ഡെപ്യൂട്ടി കളക്ടര്‍മാരും പങ്കെടുക്കും. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെയും വി വി പാറ്റ് മെഷീനുകളിലും പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ശില്‍പ്പശാല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശം പരിശോധിക്കാന്‍ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പതിവ് മുന്നൊരുക്കങ്ങളാണെന്ന് ചീഫ് ഇലക്ട്രല്‍ ഓഫിസറുടെ ഓഫീസ് പ്രതികരിച്ചു. 

WEATHER UPDATES

ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ആയേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്.