nctv news pudukkad

nctv news logo
nctv news logo

തൊഴിലവസരങ്ങളും അറിയിപ്പുകളും

JOB VACANCY


തൊഴിൽ മേള 7 ന്

കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐടിഐ പാസായവർക്ക് തൊഴിൽ ലഭിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ സ്പെക്ട്രം 2023 – 24 തൊഴിൽമേള നടത്തുന്നു. ജില്ലയിലെ തൊഴിൽ മേളയുടെ ഉദ്ഘാടനം ചാലക്കുടി ഐടിഐയിൽ ഒക്ടോബർ 7 ന് രാവിലെ 10:30 ന് ടി ജെ സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. 2023 -24 തൊഴിൽ മേളയിൽ 80 ഓളം കമ്പനികളും സർക്കാർ /എസ് സി ഡി ഡി /സ്വകാര്യ ഐടിഐകളിൽ നിന്നായി രണ്ടായിരത്തോളം ഉദ്യോഗാർത്ഥികളും പങ്കെടുക്കും. ഐടിഐ പാസായവർക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനുള്ള അവസരം ലഭ്യമാകും. ഫോൺ: 0480 2701491.


മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം

വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. പുനർവിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷക ബിപിഎൽ / മുൻഗണന വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പദ്ധതിയ്ക്കായി www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യുസർ മാന്വൽ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0487 2361500.


വനിതകൾ ഗൃഹനാഥരായ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം

വനിതകൾ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ സംസ്ഥാന സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷക ബി.പി.എൽ/ മുൻഗണന വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പദ്ധതിയ്ക്ക് www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യൂസർ മാന്വൽ വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15. ഫോൺ: 0487 2361500.

കെൽട്രോണിൽ സീറ്റൊഴിവ്

കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ ഹാജരാകണം. ഫോൺ: 9072592412, 9072592416.

അപേക്ഷ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ നിന്നും malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30. ഫോണ്‍: 0495 2367735.

കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ

കെൽട്രോണിൽ ഒരു വർഷത്തെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലുള്ള കെൽട്രോൺ സെന്ററിൽ ഒക്ടോബർ 10, 11 തീയതികളിൽ രാവിലെ 10 ന് നേരിട്ട് ഹാജരാകണം. ഫോൺ: 9072592424, 0487 2429000.

താത്കാലിക അധ്യാപക ഒഴിവ്

തൃശ്ശൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള തൃശ്ശൂർ വടക്കാഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലേക്ക് ഇംഗ്ലീഷ് ആന്റ് വർക്ക്പ്ലെയ്സ് സ്കിൽ താത്കാലിക അധ്യാപകനെ നിയമിക്കുന്നു. ഹയർ സെക്കൻഡറി (ഇംഗ്ലീഷ്) അധ്യാപക തസ്തികയുടെ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 11 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം തൃശ്ശൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 0487 2333460.

അവാർഡിന് അപേക്ഷ ക്ഷണിച്ചു

മൃഗ സംരക്ഷണ വകുപ്പ് മൃഗക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023 – 24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പറവട്ടാനി ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസിൽ ഒക്ടോബർ 16 ന് വൈകീട്ട് 5 നകം ലഭിക്കണം. ഫോൺ: 8078245534, 9447130534.

കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത പിജിഡിസിഎ (60 ശതമാനം)/ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (60 ശതമാനം). ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ ഒരോപകർപ്പും സഹിതം ഒക്ടോബർ 6 ന് രാവിലെ 10 ന് അഭിമുഖത്തിനായി വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരാകണം.
ഫോൺ: 0487 2214773, 8547005022.

സ്പോട്ട് അഡ്മിഷൻ

ചാലക്കുടി ഗവ. വനിത ഐടിഐയിൽ 2023 – 24 വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ ഒക്ടോബർ 10 നകം അസ്സൽ രേഖകളുടെ പകർപ്പുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. ഇതുവരെ അപേക്ഷ നൽകാത്തവർക്കും പുതിയതായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് – 0480 – 2700816, 9497061668, 8848916754 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.









Leave a Comment

Your email address will not be published. Required fields are marked *