nctv news pudukkad

nctv news logo
nctv news logo

nctv news

kudumbasree alagappanagar

അളഗപ്പനഗര്‍ കുടുംബശ്രീയുടെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ സിഡിഎസ് ഭാരവാഹികളെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, ഡിഎംസി നിര്‍മ്മല്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, പഞ്ചായത്തംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, ജോസി ജോണി, ജിജോ ജോണ്‍, പി.കെ. ശേഖരന്‍, ദിനില്‍ പാലപറമ്പില്‍, പി.എസ്. പ്രിജു, ബ്ലോക്ക് അംഗങ്ങളായ കെ.എം. ചന്ദ്രന്‍, ടെസി വില്‍സണ്‍,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ …

അളഗപ്പനഗര്‍ കുടുംബശ്രീയുടെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു. Read More »

kallur west holy mary rosarychurch

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്തതിരുനാളിനും ഇടവകയുടെ 150-ാം വാര്‍ഷികാഘോഷത്തിനും കൊടിയേറി.

തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. ജോളി ചിറമല്‍ നേതൃത്വം നല്‍കി. ജനുവരി 25, 26 തീയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്

kattana

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങരയില്‍ ജനവാസമേഖലയില്‍ കാട്ടാനകളെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കി.

 ചൊവ്വാഴ്ച രാത്രിയിലാണ്  പത്തുകുളങ്ങരയിലെ വീടുകള്‍ക്കു സമീപം കാട്ടാനകളെത്തിയത്. പല്ലിക്കാട്ടില്‍ ഉമ്മര്‍, ചോലക്കല്‍ ബഷീര്‍, കാമ്പ്രാന്‍ സെയ്താലി, കളത്തിങ്ങത്തൊടി കുഞ്ഞുമുഹമ്മദ് എന്നിവരുടെ വീട്ടുമുറ്റത്തും കൃഷിതോട്ടത്തിലുമാണ് നാല് ആനകളടങ്ങിയ കൂട്ടം എത്തി നാശനഷ്ടങ്ങള്‍ വരുത്തിയത്. തെങ്ങ്, വാഴ എന്നീ കാര്‍ഷിക വിളകള്‍ ആനകള്‍ നശിപ്പിച്ചു. വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍വേലി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് ആനകള്‍ ജനവാസ മേഖലയിലേക്ക് എത്തിയതെന്ന്  പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന്‍ പറഞ്ഞു.സോളാര്‍വേലി അറ്റകുറ്റപണി നടത്തി കാര്യക്ഷമമാക്കണമെന്നും താല്‍ക്കാലിക വാച്ചര്‍മാരുടെ ശമ്പളകുടിശിക തീര്‍ത്ത് കാട്ടാനശല്യമുള്ള പ്രദേശങ്ങളില്‍ നിയോഗിക്കണമെന്നും പഞ്ചായത്തംഗം …

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങരയില്‍ ജനവാസമേഖലയില്‍ കാട്ടാനകളെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കി. Read More »

palakkal pooram

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ആഘോഷിച്ചു.

പുലര്‍ച്ചെ മുതല്‍ ക്ഷേത്രചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം തന്ത്രി സി.കെ. നാരായണന്‍കുട്ടി, ഉപതന്ത്രി ബിജു നാരായണന്‍, മേല്‍ശാന്തി വിനയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. കീഴ്ശാന്തിമാരായ സനൂപ്, അനൂപ് എന്നിവര്‍ സഹകാര്‍മ്മിരായി. പന്തീരടിപൂജയ്ക്ക് ശേഷം പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടത്തി. വൈകീട്ട് കരയോഗങ്ങളുടെ പൂരം വരവ് തുടര്‍ന്ന് പാണ്ടിമേള അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടത്തി. എഴുന്നള്ളിപ്പില്‍ 13 ഗജവീരന്മാര്‍ അണിനിരന്നു.മേളത്തിന് ചെറുശ്ശേരി കുട്ടന്‍ മാരാരും പഞ്ചവാദ്യത്തിന് ചെറുശ്ശേരി ദാസന്‍മാരാരും പ്രാമാണ്യത്വം വഹിച്ചു.  രാത്രി കൊച്ചിന്‍ കൈരളി അവതരിപ്പിക്കുന്ന …

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ആഘോഷിച്ചു. Read More »

പുലക്കാട്ടുകര വാഴപ്പിള്ളി ലക്ഷ്മണന്റെ മകന്‍ സലേഷ് അന്തരിച്ചു

പുലക്കാട്ടുകര വാഴപ്പിള്ളി ലക്ഷ്മണന്റെ മകന്‍ സലേഷ് (46) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.

polima pudukad

40,000 സ്ത്രീകളെ കൃഷിയിലേക്ക് നയിക്കുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തിലെ മോനൊടിയില്‍ ഇറക്കിയ കൃഷിയുടെ വിളവെടുപ്പ് നടത്തി.

 നന്മ കുടുംബശ്രീ പ്രവര്‍ത്തകര്‍ രാധാ ശശിയുടെ നേതൃത്വത്തില്‍ 90 സെന്റ് സ്ഥലത്ത് കൃഷിയിറക്കിയതിന്റെ വിളവെടുപ്പാണ് നടത്തിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാന്റോ കൈതാരത്ത് അധ്യക്ഷനായി.  സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിതാ ബാലന്‍, രാധാ ശശി, കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്‍,  കൂടാതെ നന്മ കുടുംബശ്രീ പ്രവര്‍ത്തകൂടിയായ ഷംനയുടെ നേതൃത്വത്തില്‍ 60 സെന്റ് സ്ഥലത്തെ കൃഷി  പ്രസിഡന്റ് സന്ദര്‍ശിച്ചു

kidsvalley pudukad

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് കിഡ്‌സ് വാലി വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു നല്‍കി.

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ ചാലിശേരി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. മദനമോഹനന്‍ വിശിഷ്ടാതിഥിയായിരുന്നു. ഫാ. ജോയ് അടമ്പുകുളം, പഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, സി.സി. സോമസുന്ദരന്‍, പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, ഫാ. ബെന്‍വിന്‍ തട്ടില്‍, സെന്റ് ആന്റണീസ് എച്ച്എസ് ഹെഡ്മാസ്റ്റര്‍ യൂജിന്‍, പി.ജി. ജോണ്‍സണ്‍, പിടിഎ ഭാരവാഹികളായ എസ്. രാഗേഷ്, ഡിനി സുശീല്‍, ഹെഡ്മിസ്ട്രസ് കെ.പി. മിനിമോള്‍, ആന്‍സി ജോസ് എന്നിവര്‍ …

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് കിഡ്‌സ് വാലി വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു നല്‍കി. Read More »

chackochira anganwady

ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ചാക്കോച്ചിറ അങ്കണവാടിയില്‍ വിരക്കെതിരെയുള്ള ഗുളിക വിതരണം ചെയ്തു.

പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം നിര്‍വഹിച്ചു. ആശ വര്‍ക്കര്‍ ലിനി ഷാജു, വര്‍ക്കര്‍ കെ.കെ. അംബിക, ഹെല്‍പര്‍ രാജി എന്നിവര്‍ സന്നിഹിതരായിരുന്നു. 

ദുബായിയില്‍ വാഹനാപകടത്തില്‍ കല്ലൂര്‍ സ്വദേശി മരിച്ചു

ദുബായിയില്‍ വാഹനാപകടത്തില്‍ കല്ലൂര്‍ കോന്നോത്ത് വീട്ടില്‍ അലക്‌സാണ്ടര്‍ മകന്‍ സേവ്യയാര്‍ (59) മരിച്ചു. ദുബായിയില്‍ 20 വര്‍ഷമായി ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.സംസ്‌കാരം 19/01/23 ന് കല്ലൂര്‍ ഈസ്റ്റ് സെന്റ് റാഫേല്‍ പള്ളിയില്‍. ഭാര്യ: ഡെയ്‌സി മക്കള്‍- നീനു, നിമ്മി, നിന്‍സ്സി മരുമക്കള്‍- നിജോ, മെല്‍വിന്‍, ജിയോ.

obit

വരന്തരപ്പിള്ളി തോട്ടുങ്ങൽ പൂപ്പാടി കൊച്ചുത്രേസ്യ (92) അന്തരിച്ചു. 

സംസ്കാരം ഇന്ന് (17.01.2023) 4ന് വരന്തരപ്പിള്ളി  വിമലഹൃദയ പള്ളിയിൽ. ഭർത്താവ്: ജോൺ. മക്കൾ: ഫിലോമിന, മേരി, തങ്കമണി, പോൾസൺ, ജോസ്. മരുമക്കൾ: തോമസ് പെരുഞ്ചേരി, തങ്കച്ചൻ പൊന്തോക്കൻ, ജോർജ് കുന്നുമ്മേൽ, മേരി (അധ്യാപിക), ഷെലീന. 

varadarapilli temple

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ബുധനാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് 5.30ന് തെക്കുമുറി ഐക്കരക്കുന്ന് മണിലിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും താലിവരവ് ആരംഭിക്കും. യുവജനസമിതിയും പാലയ്ക്കല്‍ ക്ഷേത്രയോഗവും സംയുക്തമായാണ് താലിവരവ് നടത്തുന്നത്. തുടര്‍ന്ന് പള്ളിവേട്ടക്ക് എഴുന്നള്ളിപ്പ് നടക്കും. ബുധനാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ ക്ഷേത്രചടങ്ങുകളും രാവിലെ 8 നുള്ള പന്തീരടിപൂജയ്ക്ക് ശേഷം 8.30 മുതല്‍ 11.15 വരെ പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് 3.30 മുതല്‍ 4.15 വരെ കരയോഗങ്ങളുടെ പൂരം വരവ് തുടര്‍ന്ന് 4.30 മുതല്‍ 7 വരെ പാണ്ടിമേള അകമ്പടിയില്‍ …

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ബുധനാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. Read More »

mannampetta school annualday

മണ്ണംപേട്ട മാതാ ഹൈസ്‌കൂളിന്റെ വാര്‍ഷികവും അദ്ധ്യാപക രക്ഷകര്‍ത്തൃദിനവും യാത്രയയപ്പും സംഘടിപ്പിച്ചു. 

അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ഭാഗ്യവതി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോയ് അടമ്പുകുളം, പഞ്ചായത്തംഗം ജിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

toll plaza vakathon

റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് പാലിയേക്കര ടോള്‍പ്ലാസയില്‍ വാക്കത്തോണ്‍ നടത്തി.

50ഓളം പേര്‍ പങ്കെടുത്തു. ഒല്ലൂര്‍ എസിപി പി.എസ്. സുരേഷ് ഫ്‌ളാഗ്‌ ഓഫ് ചെയ്തു. ജിഐപിഎല്‍ ലീഗര്‍ ഓഫിസര്‍ ആര്‍.എ. ചിതംബരം അധ്യക്ഷനായിരുന്നു. ഡിജിഎം ഓപ്പറേഷന്‍സ് പി. ശങ്കരന്‍, സീനിയര്‍ മാനേജര്‍ ശ്യാംലാല്‍ പാര്‍ഥസാരഥി, പിആര്‍ഒ രാജ്‌ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. /

vendoor church

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു.

ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കല്‍ തിരുനാള്‍ പാട്ടു കുര്‍ബാനക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫി മഞ്ഞളി മുഖ്യകാര്‍മ്മികനായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് നടന്ന പ്രദക്ഷിണത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ശനിയാഴ്ച രാത്രി അമ്പെഴുന്നള്ളിപ്പ് സമാപനത്തിനും ധാരാളംപേര്‍ എത്തിയിരുന്നു.

pookodu temple

പൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവം ആഘോഷിച്ചു.

ശീവേലി എഴുന്നള്ളിപ്പിന് കേളത്ത് സുന്ദരന്‍ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. ഉച്ചക്ക് വിവധി ദേശക്കാരുടെ കാവടിയാട്ടവും വൈകീട്ട് ഗാനമേളയും ഉണ്ടായിരുന്നു. പുലര്‍ച്ചെയാണ് താലപൊലി എഴുന്നള്ളിപ്പ്. ആഘോഷങ്ങള്‍ക്ക് ഭാരവാഹികളായ ദിവാകരന്‍ കൊല്ലേരി, മോഹനന്‍ കീളത്ത്, ശങ്കരന്‍കുട്ടി കൊല്ലേരി, ശ്രീകുമാര്‍ കൊല്ലേരി, രാമദാസ് കൊല്ലേരി, അനൂപ് കുമാര്‍ കുന്നത്ത്, അനില്‍കുമാര്‍ തെക്കൂട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

challenge football academy

കൊടകര ചലഞ്ച് ഫുട്ബോള്‍ അക്കാദമിയുടെ പത്താം വാര്‍ഷികം ആഘോഷിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്്, ഗവ. ബോയ്സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജോബിന്‍ എം. തോമസ്, പ്രിന്‍സിപ്പാള്‍ ടി.വി.ഗോപി, കായിക അധ്യാപകന്‍ സജി ജോര്‍ജ്, ടി.ബാലകൃഷ്ണമേനോന്‍,വി.പി.സുധീഷ് , സുജിത്ത് എന്നിവര്‍ സംസാരിച്ചു. കായിക താരങ്ങളെ അനുമോദിക്കല്‍, പ്രദര്‍ശന മല്‍സരം, ജഴ്സി, ഫുട്ബോള്‍ വിതരണം എന്നിവയുമുണ്ടായി.

st. antonys school, pudukad

പുതുക്കാട് സെന്റ് ആന്റണീസ് വിദ്യാലയത്തിന്റെ 105-ാം വാര്‍ഷികവും ഹയര്‍ സെക്കന്‍ഡറിയുടെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചു.

ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.എ. റീസണ് യാത്രയയപ്പ് നല്‍കി. ഫാ. ജോയ് അടമ്പുകുളം ഫോട്ടോ അനാച്ഛാദനം നടത്തി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്തംഗം സെബി കൊടിയന്‍, പുതുക്കാട് സെന്റ് ആന്റണീസ് പള്ളി ട്രസ്റ്റി സി.കെ. ജോസഫ്, ജനറല്‍ …

പുതുക്കാട് സെന്റ് ആന്റണീസ് വിദ്യാലയത്തിന്റെ 105-ാം വാര്‍ഷികവും ഹയര്‍ സെക്കന്‍ഡറിയുടെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചു. Read More »

safalam 2023

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള പുതുക്കാട് സംഘടിപ്പിച്ചു.

സഫലം 2023 എന്ന പേരില്‍ നടന്ന പരിപാടി കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, ജില്ലാ പഞ്ചായംഗം സരിത രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അല്‍ജോ പുളിക്കന്‍, ടെസി ഫ്രാന്‍സിസ്, സജിത രാജീവന്‍, പോള്‍സണ്‍ തെക്കുംപീടിക, വി.കെ. മുകുന്ദന്‍, മിനി ഡെന്നി പനോക്കാരന്‍, ഇ.കെ. സദാശിവന്‍, കെ.എം. ചന്ദ്രന്‍, ടി.കെ. അസൈയിന്‍, …

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള പുതുക്കാട് സംഘടിപ്പിച്ചു. Read More »

fogging pudukad market

എന്‍സിടിവി ഇംപാക്ട്. പുതുക്കാട് അങ്ങാടിയിലെ കാനകളില്‍ മലിനജലം കെട്ടിക്കിടക്കുന്നത് മൂലമുള്ള കൊതുക് ശല്യത്തിന് താല്‍ക്കാലിക പരിഹാരമായി.

പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലത്ത് ഫോംഗിങ് നടത്തി. കഴിഞ്ഞ ദിവസം മാലിന്യപ്രശ്‌നമൂലം കൊതുകുശല്യം രൂക്ഷമായെന്ന് ചൂണ്ടിക്കാട്ടി എന്‍സിടിവി വാര്‍ത്താനല്‍കിയിരുന്നു. പകല്‍ ഈച്ചശല്യവും വൈകുന്നേരം കൊതുകുശല്യവും കാരണം കട അടക്കേണ്ട ഗതികേടിലായ വ്യാപാരികളുടെ അവസ്ഥയും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സുമല്‍, നിമ്മി രാജന്‍,  മനീഷ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.