മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളിയിലെ എആര്‍ഡി 194 റേഷന്‍ കടയില്‍ പ്രവര്‍ത്തനം ആരംഭിച്ച കെ സ്‌റ്റോറിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ചടങ്ങില്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് അംഗം അഭിലാഷ്, സീബ, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധാര്‍ ബന്ധിത റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടു പാചകവാതക സിലിണ്ടറുകള്‍, ഇലക്ട്രിസിറ്റി ബില്ല്, ടെലിഫോണ്‍ ബില്ല് എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന …