പ്രസിദ്ധമായ ആറേശ്വരം ഷഷ്ഠി മഹോല്‍സവം വര്‍ണ്ണാഭമായി
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ആറേശ്വരം ധര്‍മശാസ്താ ക്ഷേത്രത്തിലെ വൃശ്ചിക ഷഷ്ഠി മഹോല്‍സവം വര്‍ണ്ണാഭമായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഷഷ്ഠി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. രാവിലെ നടന്ന ഗണപതിഹോമം, വിശേഷാല്‍പൂജകള്‍ എന്നിവക്ക്് മേല്‍ശാന്തി ഏറന്നൂര്‍ മന പ്രസാദ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ എ.കെ. രാജന്‍, പി.ആര്‍.അജയഘോഷ്, കെ.ആര്‍.രാധാകൃഷ്ണന്‍ എന്നിവര്‍ ആഘോഷചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള പാറക്കെട്ടിലൂടെ പുനര്‍ജനി നൂഴാനും തിരക്ക് അനുഭവപ്പെട്ടു. മഹാഅന്നദാനത്തിലും ആയിരങ്ങള്‍ പങ്കുകൊണ്ടു. ഉച്ചക്ക് കലശാഭിഷേകവും നടത്തി.