nctv news pudukkad

nctv news logo
nctv news logo

തൃക്കൂര്‍ പഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് തൃക്കൂര്‍ പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു.

trikur panchayath uparodam

 വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ ഉപരോധം രാത്രി അവസാനിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വീണ്ടും തുടര്‍ന്നു. ജനുവരി ആറിനകം എസ്എംഎസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാമെന്ന ഉറപ്പിന്‍മേലാണ് ഉച്ചതിരിഞ്ഞ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്തംഗങ്ങളായ കപില്‍രാജിന്റെയും ഷീബ നികേഷിന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ സമരം നടത്തിയത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിച്ചിട്ടില്ലെന്നതാണ് നാട്ടുകാരുടെ പരാതി. ഇതിനെ സംബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും വ്യാഴാഴ്ച ഭരണസമിതിയും എഇയുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് എഇ ഇറങ്ങിപോവുകയും സമരം രാത്രി 10.30 വരെ തുടരുകയും ചെയ്തു. സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു. വെള്ളിയാഴ്ച സമരപരിപാടികള്‍ വീണ്ടും തുടര്‍ന്നു. ഫണ്ട് പാസായിട്ട് രണ്ടര വര്‍ഷം പിന്നിട്ടിട്ടും പണികള്‍ ഇതുവരെ പൂര്‍ത്തീകരിക്കാതെ നിരന്തരം ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെന്ന ആരോപണവും ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *