പതിനഞ്ചോളം കര്‍ഷകര്‍ ചേര്‍ന്ന് 8 ഏക്കര്‍ സ്ഥലത്ത് ഇടവിളയായിട്ടാണ് കൃഷിചെയ്തത്. 6 മാസം കൊണ്ടാണ് വിളവെടുത്തത്. നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്ത മറ്റത്തൂര്‍ ലേബര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി തന്നെ കുറുന്തോട്ടി തിരിച്ചെടുക്കും. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലയ്ക്കല്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രിന്‍സ് അരിപ്പാലത്തൂക്കാരന്‍, കൃഷിഓഫീസര്‍ എന്‍.ഐ. റോഷ്‌നി, കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍, സൗമ്യ ബിജു, പി.വൈ. ഷൈനി, സി.എം. ബിന്ദു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.