മണലിപ്പുഴ നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അറിയിച്ചു
ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, ജില്ലാ പഞ്ചായത്തംഗം കെ വി സജു എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. വര്‍ഷങ്ങളായി ചണ്ടിയും മരങ്ങളും മറ്റും അടിഞ്ഞു കൂടി കിടക്കുന്നതും, പുഴയിലെ അനധികൃത കയ്യേറ്റങ്ങളും, മണല്‍ നിറഞ്ഞതും, ഷട്ടറുകളുടെ കേടുപാടുകള്‍ മൂലവും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ കാര്യമായി ബാധിച്ചുവെന്നും അതിനാലാണ് പുഴ കരകവിഞ്ഞ് പുഴയുടെ ഇരുവശങ്ങളിലെ പ്രദേശങ്ങള്‍ വെള്ളത്തിലായതെന്നും അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. …