ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലിന്റെ ശാഖയായ മറ്റത്തൂര്‍ കനാലില്‍ ശരിയായ വിധത്തിലുള്ള അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്നു. നീരൊഴുക്കിനു തടസമായ വിധത്തില്‍ കനാലിലും ഗതാഗതത്തിനു തടസമായ വിധത്തില്‍ കനാല്‍് ബണ്ടുകളിലും വളര്‍ന്നു നിന്ന കുറ്റിച്ചെടികള്‍ തൊഴിലാളികള്‍ വെട്ടി നീക്കി. ഇഴജന്തുക്കളും മാലിന്യവും നിറഞ്ഞ് അങ്ങേയറ്റം ശോച്യസ്ഥിതിയിലായിരുന്ന കനാലിന്റെ മുഖം തെളിഞ്ഞതോടെ ബണ്ട് റോഡുകളിലൂടെയുള്ള യാത്രയും സുഗമമായിട്ടുണ്ട്. മറ്റത്തൂര്‍ പഞ്ചായത്തിലൂടെ 18 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന കനാല്‍ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി 7500 തൊഴില്‍ ദിനങ്ങളിലിലൂടെയാണ് നവീകരിക്കുന്നത്.