അളഗപ്പനഗര്‍, പുതുക്കാട്, കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി, നെന്മണിക്കര, തൃക്കൂര്‍ എന്നിങ്ങനെ ഏഴ് യൂണിറ്റുകളില്‍ നിന്നായി സമാഹരിച്ച 10,50,950 രൂപ പുതുക്കാട് സബ് ട്രഷറി ഓഫീസര്‍ എം.എന്‍. അജിതക്ക് കൈമാറി. ട്രഷറി ജൂനിയര്‍ സൂപ്രണ്ട് പി.കെ. വിജയ, കെ.എസ്.എസ്.പി.യു. ബ്ലോക്ക് ഭാരവാഹികളായ ടി. ബാലകൃഷ്ണമേനോന്‍, പി. തങ്കം, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ. സുകുമാരന്‍, പി.വി. ശാരംഗന്‍, പി.വി. ദേവസി, ടി.എം. രാമന്‍കുട്ടി എന്നിവര്‍ സന്നിഹിതരായി.