സഹൃദയ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷനായ ചടങ്ങില്‍ ഡോ. മരിയ ക്ലിസ്റ്റന്‍ ദന്ത പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു. ഡോ. ലിജേഷ് സണ്ണി, ഡോ. ദീപക് ജോബി, ഡോ. വിഷ്ണു മോഹന്‍, ഡോ. അമല്‍ജിത്ത്, ഡോ. ജിസ്‌ന ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സിപ്പല്‍ കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ, വിമന്‍ ഡവലപ്‌മെന്റ് സെല്‍ കണ്‍വീനര്‍ സ്വപ്‌ന സി. കോമ്പാത്ത്, സെക്രട്ടറി സുപ്രിയ കെ.കെ., വിമന്‍ ഡവലപ്‌മെന്റ് അംഗങ്ങളായ റാസലിന്‍ഡ് മാഞ്ഞൂരാന്‍, കെ.ബി. അശ്വതി, ഗീതു പ്രിന്‍സ്, വിദ്യാര്‍ഥി പ്രതിനിധികളായ അല ഷാജി, നന്ദ പി. അശോക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.