nctv news pudukkad

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാട് ലഭിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം- nctv news-nctv pudukad-nctv live

പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം ചാര്‍ത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂര്‍ണമായും ദുബായിലാണ് നിര്‍മ്മിച്ചത്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്റെ വിശിഷ്ട പ്രസാദങ്ങള്‍ നല്‍കി. ഇദ്ദേഹം കഴിഞ്ഞ  ഒക്ടോബറില്‍ ഗുരുവായൂരപ്പന് പൊന്നോടക്കുഴല്‍ സമര്‍പ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *