ചെമ്പൂച്ചിറ സ്‌കൂള്‍ രണ്ടാം ഘട്ടം കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക അനുമതി ലഭിച്ചുവെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു
2018-19 വര്‍ഷത്തില്‍ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 81 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണം രണ്ടാം ഘട്ടത്തിനായി അനുവദിച്ചുവെങ്കിലും കിഫ്ബി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച തിനുശേഷം നിര്‍മ്മാണ ചുമതല യുണ്ടായിരുന്ന കൈറ്റ്, തുടര്‍ നിര്‍മ്മാണം ചെയ്യാന്‍ കഴിയില്ല എന്ന് കിഫ്ബിയെ അറിയിക്കുകയും കിഫ്ബി തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കുകയുമായിരുന്നു. ആസ്തിവികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് …