സിംഫണി 2025 എന്ന പേരില്‍ നടന്ന പരിപാടി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് എടക്കളത്തൂര്‍ അധ്യക്ഷനായി. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്‌സന്‍ കുനംപ്ലാക്കല്‍, പ്രധാനാധ്യാപകന്‍ കെ.ജെ. സെബി, പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍, അസംപ്ഷന്‍ പള്ളി അസി. വികാരി ഫാദര്‍ ജാക്‌സന്‍ തെക്കേക്കര, പി ടി എ പ്രസിഡന്റ് എന്‍.വി. തോമസ്, സി ജെ എം എ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ബെജിന്‍ പ്രിന്‍സ്, സി ജെ എം എ എച്ച് എസ് എസ് ഫസ്റ്റ് അസിസ്റ്റന്റ് ജെല്‍മ കിഴക്കൂടന്‍, അസംപ്ഷന്‍ പ്രീ െ്രെപമറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റി ജോസ്, വരാക്കര സെന്റ് മേരീസ് കോണ്‍വെന്റ് നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കൃപാ പോള്‍, അസംപ്ഷന്‍ പള്ളി ട്രസ്റ്റി കെ.ജെ. സെബി, ഒഎസ് എ പ്രസിഡന്റ് കെ.കെ ജോസ്, മുന്‍ പ്രധാനാധ്യാപിക ടി.എല്‍. ലിസി, എം പി ടി എ പ്രസിഡന്റ് അനു ബൈജു, പള്ളി ട്രസ്റ്റി സെബി മഞ്ഞളി. സ്റ്റാഫ് പ്രതിനിധികളായ ജ്യോതി ജോസ്, ഷൈനി ജോസ്, വിദ്യാര്‍ത്ഥി പ്രതിനിധി കെ.ബി. ജോസഫ് എന്നിവര്‍ സന്നിഹിതരായി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. കലാപരിപാടികളും അരങ്ങേറി.
വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു
